ആട് തോമ’യുടെ പേരിന് കളങ്കം വരുത്തിയ പാലക്കാട് സ്വദേശി സ്ഫടികം വിഷ്ണു ഒടുവിൽ പോലീസ് പിടിയിൽ
മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സ്പടികം. ചിത്രത്തില്‍ മോഹന്‍ലാല്‍ ആട് തോമയായി തകര്‍ത്തഭിനയിച്ചു. ഇന്നും ഈ ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മറ്റു സിനിമകളെ അപേക്ഷിച്ച് മോഹൻലാലിന്റെ മുണ്ടു പറച്ചുള്ള അടി ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നു. മുണ്ട് പറിച്ചുള്ള മോഹൻലാലിന്റെ ആക്ഷന്‍ ശൈലി കടമെടുത്ത ഉടുമുണ്ട് ഉരിഞ്ഞു സ്ത്രീകളുടെ മുഖം മറച്ചു പീഡിപ്പിക്കുന്ന ഒരു പ്രതി കുറച്ചു നാളുകള്‍ പാലക്കാട് വിലസിയിരുന്നു. സ്ഫടികം വിഷ്ണു എന്നാണ് ഇയാളുടെ പേര്. ഒടുവിൽ ഇയാൾ പോലീസിന്റെ വലയിലായി. പാലക്കാട് സൗത്ത് പോലീസ് ആണ് ഇയാളെ പിടികൂടിയത്.
സ്ഫടികത്തിലെ മുണ്ട് പറിച്ചുള്ള ആക്ഷൻ രീതിയാണ് ഇയാൾ പലപ്പോഴും മറയായി തന്റെ കൃത്യത്തിന് മാറയായി ഉപയോഗിച്ചത്. സ്ത്രീകൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ തക്കം പാര്‍ത്തിരിക്കുന്ന വിഷ്ണു ആളൊഴിഞ്ഞ സ്ഥലം എത്തുമ്പോഴാണ് ആക്രമണം നടത്തുന്നത്. വേറെ ആരും ഇല്ലെന്ന് കണ്ടാൽ ഇയാൾ സ്വന്തം ഉടമുണ്ട് അഴിച്ച് സ്ത്രീകളുടെ പിന്നാലെ എത്തി മുണ്ട് മുഖത്ത് ചുറ്റി വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കകയാണ് ചെയ്യുന്നത്. ഇതുപോലെ നിരവധി സ്ത്രീകളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. പക്ഷേ പലരും അപമാന ഭയം മൂലം ഇത് പുറത്തു പറഞ്ഞിരുന്നില്ല.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം കൊടുംബ് സ്വദേശിയുടെ നേർക്കും ഇയാളുടെ മുണ്ടൊരിഞ്ഞുള്ള ആക്രമണം ഉണ്ടായി. അവർ ഇയാളെ കുറിച്ചുള്ള കൃത്യമായ സൂചന പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്വിഷ്ണു പോലീസ് പിടിയില്‍ ആകുന്നത്.