ആ മത്സ്യം കരയ്ക്കടിഞ്ഞു; വരാനിരിക്കുന്നത് വൻ ദുരന്തമോ; വലിയൊരു വിഭാഗം ഇങ്ങനെ വിശ്വസിക്കാനൊരു കാരണമുണ്ട്
ഓർ മത്സ്യങ്ങളെ അതിപുരാതനകാലത്തെ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ലോകാവസാനദിന മത്സ്യങ്ങൾ എന്നാണ് പൊതുവേ പാശ്ചാത്യര്‍ വിസ്വസ്സിച്ചു പോരുന്നത്. ഈ മത്സ്യത്തെ കരയില്‍ കണ്ടപ്പോഴൊക്കെ ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നു വലിയൊരു വിഭാഗം സാക്ഷ്യപ്പെടുത്തുന്നു. 15 അടിയോളം നീളമുള്ള ഈ മത്സ്യം 1640 അടി താഴ്ചയിലാണ് വസിക്കുന്നത്. ഇവ തീരത്ത് അടിയുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ സൂചനയാണ് എന്നാണ് കരുതിപ്പോരുന്നത്. ചിലിയുടെ തീരങ്ങളിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇത്രയും താഴ്ചയിൽ വസിക്കുന്ന മത്സ്യം കരയ്ക്ക് അടിയുന്നതിന്‍റെ യഥാര്‍ത്ഥ കാരണം ഗവേഷകര്‍ക്ക് ഇതുവരെ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പരിക്ക് പറ്റി ആവാം ഇവ തീരത്ത് അടിയുന്നത് എന്ന് ഒരു വിഭാഗം വാദിക്കുന്നു. സാധാരണ ഗതിയില്‍ പൂർണ്ണ വളർച്ചയെത്തിയ ഈ മത്സ്യത്തിന് 50 അടിയിൽ അധികം നീളമുണ്ടാകും. സുനാമി പോലെയുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ ഈ മത്സ്യത്തിന് കഴിയും. ഭൂമിയുടെ നേരിയ ചലനങ്ങൾ പോലും ഈ മത്സ്യത്തിന് വേഗം മനസ്സിലാക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ജപ്പാനിൽ ഉള്ള ജനങ്ങൾ ഇപ്പൊഴും വിശ്വസിക്കുന്നത് അന്ത്യ ദിനങ്ങളെ കുറിച്ച് ഈ മത്സ്യത്തിന് അറിയാനാകും എന്നാണ് . 2011ൽ ഈ മത്സ്യത്തിന്‍റെ സാന്നിധ്യം കരയില്‍ കണ്ടിരുന്നു. ഇതോടെ ഇവരുടെ ഈ വിശ്വാസം കൂടുതൽ ശക്തമാവുകയും ചെയ്തു. അന്ന് സംഭവിച്ച ഭൂകമ്പത്തിന് മുൻപ് ഈ മത്സ്യത്തെ കരയില്‍ കണ്ടുവെന്നും അതിന്റെ പരിണിതഫലമായാണ് വൻ ദുരന്തം സംഭവിച്ചത് എന്നുമാണ് ഇവർ വിശ്വസിച്ചു പോരുന്നത്. അന്ന് ജപ്പാനില്‍ ഉണ്ടായ ദുരന്തത്തിൽ 19,000- ൽ അധികം ആളുകൾ മരണപ്പെട്ടിരുന്നു .