വെറുതെയല്ല; ഇത് കുടിച്ചു നേടിയ റെക്കോർഡ്; ഒരു ദിവസം ഇവര്‍ സന്ദര്‍ശിച്ച പബ്ബുകള്‍ എത്രയാണെന്ന് അറിയുമോ
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്നു എല്ലാവര്ക്കും അറിയാം. ഇങ്ങനെ ഒരു മുന്നറിയിപ്പ് നമ്മൾ നിരന്തരം കേൾക്കാറുണ്ടെങ്കിലും ആരും അത് അത്രയ്ക്കങ്ങു വക വയ്ക്കാറില്ല. അമിതമായ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്. അധികൃതർ ഇതേക്കുറിച്ച് പല മുന്നറിയിപ്പും നൽകിയിട്ടുണ്ടെങ്കിലും ആരും അത് ചെവി കൊള്ളാറില്ല എന്നതാണ് വാസ്തവം. എന്നാൽ മദ്യപാനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഓസ്ട്രേലിന് സ്വദേശിയായ ഹേയ്ന്റിച് ഡീവില്ലേഴ്സ്.
ഒരു ദിവസം ഏറ്റവും കൂടുതൽ പബ്ബുകൾ സന്ദർശിച്ചാണ് ഇയാൾ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിനായി ഒരു ദിവസം ഇയാള്‍ തന്റെ സുഹൃത്തുക്കളുടെ ഒപ്പം സന്ദർശിച്ച പബ്ബുകളുടെ എണ്ണം ശരിക്കും ഞെട്ടിക്കുന്നതാണ്. 24 മണിക്കൂറിനുള്ളിൽ 78 പമ്പുകളാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് സന്ദർശിച്ചത്. മദ്യം വേണ്ടുവോളം കുടിച്ച് പൂസാവുക എന്നതായിരുന്നില്ല ഇവരുടെ ആരുടേയും ലക്ഷ്യം. റെക്കോർഡ് സ്വന്തമാക്കുക എന്ന ഉദ്യെശത്തോടെയാണ് ഇവർ ഈ ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടത്.
ഒരു രാത്രി ഇത്രയധികം പബ്ബുകൾ സന്ദർശിച്ച ഇദ്ദേഹം അവശനായി പോകില്ലേ എന്ന് പലരും സംശയിച്ചേക്കാം. എന്നാൽ ഇയാള്‍ ഒരു പബ്ബിൽ നിന്നും കേവലം 125 മില്ലി മദ്യം മാത്രമാണ് കുടിച്ചത്. ഗിന്നസ് ബുക്ക് റിക്കോഡ്സ് അധികൃതരുടെ നിയായമാവലിയില്‍ 125 ml മദ്യം മാത്രം കുടിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. നേരത്തെ ഒരു ദിവസം ഏറ്റവും കൂടുതല്‍ പബ്ബ് സന്ദര്‍ശിച്ച റിക്കോഡ് സ്വന്തമാക്കിയത് ഇംഗ്ലണ്ട് സ്വദേശികളാണ്. 24 മണിക്കൂറിനുള്ളിൽ 67 പബ്ബുകൾ ആണ് ഇവര്‍ സന്ദർശിച്ചത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ പഴങ്കഥ ആയത്.