ഇതിനേക്കാൾ ക്രൂരവും വിചിത്രവുമായ സംഭവം നടക്കാനുള്ള സാധ്യത സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്; നരബലി പോലെയുള്ള സംഭവങ്ങൾക്ക് ഒരു മറുവശമുണ്ട്; രഞ്ജി പണിക്കർ

കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു പത്തനംതിട്ടയിലെ ഇലന്തൂർ നടന്ന ഇരട്ട നടപടി. ഈ കേസില്‍ ഇലന്തൂർ സ്വദേശികളായ ഭഗവത് സിംഗ് ഇദ്ദേഹത്തിന്റെ ഭാര്യ ലൈല കൊച്ചി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് പിടികൂടിയിരുന്നു . ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചിരിക്കുകയാണ് പ്രമുഖ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ.

renji panikar 2
ഇതിനേക്കാൾ ക്രൂരവും വിചിത്രവുമായ സംഭവം നടക്കാനുള്ള സാധ്യത സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്; നരബലി പോലെയുള്ള സംഭവങ്ങൾക്ക് ഒരു മറുവശമുണ്ട്; രഞ്ജി പണിക്കർ 1

നരബലി പോലെയുള്ള സംഭവങ്ങൾക്ക് തീർച്ചയായും ഒരു മറുവശമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിൽ കൊല ചെയ്യപ്പെട്ടത് രണ്ട് സ്ത്രീകളാണ്. എന്തുകൊണ്ടാണ് അവർ ഇത്തരം ഒരു അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. ജീവിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ നിർബന്ധരാകുന്ന ഒരു സാമൂഹിക അവസ്ഥ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നരബലിയുമായി ബന്ധപ്പെട്ടു തീരെ ചർച്ച ചെയ്യപ്പെടാതെ പോകുന്ന വലിയ വിഷയങ്ങളിൽ ഒന്ന് അതാണ്. ചെറുപ്പക്കാരായ സ്ത്രീകൾ അല്ല കൊല്ലപ്പെട്ടത് . ജീവിതം ആസ്വദിക്കാൻ വേണ്ടി പോയവരല്ല. മറിച്ച് ജീവിതത്തിന്റെ സമ്മർദ്ദം അവരെ ഇത്തരം ഒരു കെണിയിൽ എത്തിക്കുക ആയിരുന്നു. അത് വളരെ ഷോക്കിംഗ്  ആയ കാര്യമാണ്.

 നരബലി പോലെയുള്ള അന്ധവിശ്വാസങ്ങളിൽ ആളുകൾ പെട്ടുപോകുന്നത് ഗൗരവമായി തന്നെ ചർച്ച ചെയ്യണം. അല്ലാത്ത പക്ഷം ഇതിനേക്കാൾ ക്രൂരവും വിചിത്രവുമായി സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസവും അന്ധവിശ്വാസവും ഉണ്ട്,  അത് എല്ലാ പരിധികളെയും ലംഘിക്കപ്പെടുന്നതാണ്. അതീവ വിചിത്രവും ക്രൂരവുമായ സംഭവങ്ങളാണ് ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്നത്. രഞ്ജി പണിക്കർ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button