വേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചു; യുവാവിന് ദാരുണാന്ത്യം; ജ്യൂസുണ്ടാക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ ഇങ്ങനെ
വേദന മാറാൻ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചാൽ മരിച്ചു. ഭോപ്പാൽ സ്വർണ്ണ ബാഗ് സ്വദേശി ധർമ്മേന്ദ്ര കൊറോല എന്ന 30 കാരനാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. കയ്യിലെ വേദന മാറുന്നതിനു വേണ്ടിയാണ് ഇയാൾ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഒരുതരം കാട്ട് വെള്ളരി ഉപയോഗിച്ചാണ് ഇയാൾ ജ്യൂസ് ഉണ്ടാക്കി കുടിച്ചത്.
കുറച്ചുനാൾ മുൻപ് ധർമ്മേന്ദ്ര ഒരു വാഹന അപകടത്തിൽപ്പെട്ട പരിക്കു പറ്റിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന് കൈ വേദന കലശലായി. പല മരുന്നുകൾ കഴിച്ചെങ്കിലും വേദനയ്ക്ക് ശമനം ഉണ്ടായില്ല. ആയുർവേദവും അലോപ്പതിയും ഇയാൾ മാറിമാറി പരീക്ഷിച്ചു പരാജയപ്പെട്ടു. ഇതോടെയാണ് വേദന മാറാൻ അത്യുത്തമം എന്ന ക്യാപ്ഷനില്‍ യൂട്യൂബിൽ ഒരു ജ്യൂസിനെ കുറിച്ച് കാണാൻ ഇടയായത്. ഇതോടെ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ജ്യൂസ് ഉണ്ടാക്കി കഴിക്കാൻ ഇയാൾ തീരുമാനിക്കുക ആയിരുന്നു .
വന പ്രദേശങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം വെള്ളരിയാണ് കാട്ട് വെള്ളരി. കാട്ടു വെള്ളരി കണ്ടെത്തുന്നതിന് വേണ്ടി ധർമേന്ദ്ര വനത്തിലേക്ക് പുറപ്പെട്ടു. ഏറെ അലച്ചിലിന് ഒടുവിൽ ഇയാൾ ഇത് കണ്ടെത്തി. ഏറെ ശ്രമപ്പെട്ടാണ് ഇയാൾ ഇത് സംഘടിപ്പിച്ചത്. പിന്നീട് വീട്ടില്‍ എത്തിയ ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത് പോലെയുള്ള ചേരുവകള്‍ ചേർത്ത് ജ്യൂസ് ഉണ്ടാക്കി കുടിച്ചു.
ജ്യൂസ് കുടിച്ച ഉടൻ തന്നെ ഇദ്ദേഹം ഛർദ്ദിക്കാൻ തുടങ്ങി. ഛര്‍ദ്ദില്‍ നില്‍ക്കാതെ വന്നതോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി അതീവഗുരുതമാണ് എന്ന് കണ്ടതോടെ ഐസിയുവിലേക്ക് മാറ്റി. ചികിത്സ നടന്നു വരുന്നതിനിടെ ഇയാള്‍ മരണത്തിന് കീഴടങ്ങുക ആയിരുന്നു.