എനിക്ക് 25 വയസ്സായി; സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്; അഫ്ത്താബിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹം; ഇനി മുതൽ ഞാൻ നിങ്ങളുടെ മകളല്ലന്നു കരുതിക്കോളൂ; വീടു വിട്ടിറങ്ങുന്നതിനു മുമ്പ് ശ്രദ്ധ വീട്ടുകാരോട് പറഞ്ഞത്
ഒപ്പം ജീവിച്ചിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം വെട്ടി നുറുക്കി കഷണങ്ങളാക്കി വനത്തിൽ ഉപേക്ഷിച്ച സംഭവം രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഓരോ ദിവസവും ഈ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളാണ് പുറത്തു വരുന്നത്. വിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് ശ്രദ്ധയെ അഫ്താബ് ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണം. കൊലപാതകം നടത്തിയതിനു ശേഷം അത് മറച്ചു വെക്കാൻ ഇയാൾ വളരെ വലിയ ആസൂത്രണമാണ് നടത്തിയത്.
ശ്രദ്ധ ജനിച്ചതും വളർന്നതും മുംബൈയിലാണ്. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുന്നതിനിടയാണ് അഫ്താബിനെ പരിചയപ്പെടുന്നത്. ഈ ബന്ധത്തെ ശ്രദ്ധയുടെ വീട്ടുകാർ എതിർത്തിരുന്നു. പക്ഷേ അഫ്താബുമായി പിരിയാൻ ശ്രദ്ധ തയ്യാറായിരുന്നില്ല.
2019 ശ്രദ്ധ വീട് ഉപേക്ഷിച്ച് പോയി. തനിക്ക് 25 വയസ്സായെന്നും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ടെന്നും അഫ്താബിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹം. താന് മകളല്ലെന്നു വീട്ടുകാർക്ക് കരുതാം. ഇതായിരുന്നു വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതിനു മുമ്പ് ശ്രദ്ധ അവസാനമായി വീട്ടുകാരോട് പറഞ്ഞത്. പിന്നീട് ശ്രദ്ധയെ മാതാപിതാക്കൾ കണ്ടിട്ടില്ല. മാസങ്ങളോളം മകളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതോടെയാണ് ശ്രദ്ധയോടെ പിതാവ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണം ആണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അസ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുന്നത് മെയ് 18നാണ്. പിന്നീട് മൃതശരീരം 30 കഷണങ്ങളാക്കി മുറിച്ച് മൂന്ന് മാസത്തിനുള്ളിൽ പല ഭാഗങ്ങളിൽ സംസ്കരിച്ചു.
മൃതദേഹത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചു വെക്കുന്നതിന് അഫ്താബ് ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. ഹ്യൂമൻ അനാട്ടമിയെ കുറിച്ച് വിശദമായി ഗൂഗിളിൽ നിന്ന് മനസ്സിലാക്കിയ ഇയാള് പുതിയ ഫ്രിഡ്ജിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പല ഭാഗങ്ങളാക്കി മുറിച്ച് സൂക്ഷിച്ചു. ഇത് പല സമയങ്ങളിലായി വനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു.