എല്ലാവരും പ്രാർത്ഥിക്കണം; ആരോഗ്യനില മോശം; നടി സുമ ജയറാം

ഒരു കാലത്ത് മലയാള സിനിമാ ലോകത്ത് വളരെ സജീവമായി നിറഞ്ഞു നിന്നിരുന്ന നടിയാണ് സുമ ജയറാം.  വലതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അവര്‍. കഴിഞ്ഞ ദിവസം നടി സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു ചിത്രവും കുറുപ്പും ഇപ്പോൾ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

suma jayaram 1 1 1
എല്ലാവരും പ്രാർത്ഥിക്കണം; ആരോഗ്യനില മോശം; നടി സുമ ജയറാം 1

ഇപ്പോഴത്തെ തന്റെ ആരോഗ്യ നില ഒട്ടും തൃപ്തികരമല്ലന്നും  എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്നുമാണ്  നടി ഈ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നത് . അതേസമയം തന്റെ രോഗം എന്താണെന്ന് ഇവർ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.

 2013ലാണ് സുമ ജയറാമിന്റെ വിവാഹം നടക്കുന്നത് . സുഹൃത്തായ ലല്ലുഷ് ഫിലിപ്പ് മാത്യുവിനെ ആണ് നടി വിവാഹം കഴിച്ചത്.  ഇരുവർക്കും വളരെ വൈകിയാണ് കുട്ടികൾ ജനിച്ചത്. ഈ വർഷം ജനുവരിയിൽ തന്‍റെ 48 ആം വയസ്സിലാണ് സുമ 2 ആൺകുട്ടികൾക്ക് ജന്മം നൽകിയത്.

വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവർക്കും സന്താന ഭാഗ്യം ഉണ്ടാകുന്നത്. രണ്ടു കുട്ടികളുടെയും മാമോദിസ ചടങ്ങിന്റെ നിരവധി ചിത്രങ്ങൾ സുമ ആരാധകരുമായി പങ്ക് വച്ചിരുന്നു. തന്റെ കുടുംബ വിശേഷങ്ങളും സുമ സമൂഹ മാധ്യമത്തിലൂടെ പങ്കു വയ്ക്കാറുണ്ട്. സുമ ജയറാം അഭിനയ രംഗത്ത് കൂടുതൽ സജീവമാകുന്നത് ഉത്സവ പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ നടി അവതരിപ്പിച്ചു. ഇതിൽ കുട്ടേട്ടൻ , ഇഷ്ടം , ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button