മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ; അന്ന് 20600 കോടി ഡോളറിന്റെ ആസ്തി; ഇന്ന് പാപ്പർ; മനുഷ്യന്‍റെ കാര്യം ഇത്രയേ ഉള്ളൂ

ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ എഫ് ടി എക്സിന്റെ സഹ സ്ഥാപകനായ സാം ബങ്ക്മാന്‍ ഫ്രൈഡ് കമ്പനി തകർന്നതോടെ പാപ്പർ ഹർജി നൽകിയിരിക്കുകയാണ്.  ഒരുകാലത്ത് സാമിന് 20600 കോടി ഡോളറിന്റെ ആസ്തി ഉണ്ടായിരുന്നു . അതില്‍ നിന്നുമാണ് സാമിന് ഇത്തരം ഒരു വീഴ്ച്ച സംഭവിച്ചത്.

rich to poor 1
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ; അന്ന് 20600 കോടി ഡോളറിന്റെ ആസ്തി; ഇന്ന് പാപ്പർ; മനുഷ്യന്‍റെ കാര്യം ഇത്രയേ ഉള്ളൂ 1

 നിലവിലെ കണക്കനുസരിച്ച് ഇദ്ദേഹത്തിന്റെ ആസ്തി 94 ശതമാനം ആണ് നഷ്ടപ്പെട്ടിരിക്കുന്നത് . ഇത് പൂജ്യത്തിലേക്ക് എത്തിയെന്നും പറയപ്പെടുന്നു .  ലോകത്ത് അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക ദുരന്തം എന്നാണ് ഇതിനെ പാശ്ചാത്യ മാധ്യമങ്ങൾ ഒന്നാകെ വിശേഷിപ്പിച്ചത് . ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന് കീഴിലുള്ള അല്‍മേദാ റിസർച്ച് എന്ന സ്ഥാപനം തകർന്നതാണ് ഇത്തരം ഒരു പ്രതിസന്ധിക്ക് കാരണമായത്. കമ്പനി നിലനിർത്താൻ ഉള്ള പണം കണ്ടെത്തുന്നതിന് വേണ്ടി അധികൃതർ പരമാവധി ശ്രമം നടത്തിയെങ്കിലും  കഴിഞ്ഞില്ല. ഇതിന്‍റെ ഒപ്പം കമ്പനി തകരുകയാണ് എന്ന പ്രചരണം ശക്തമായി . ഇത്തരം ഒരു വാര്ത്ത പ്രചരിച്ചതോടെ നിക്ഷേപകർ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പണം പിൻവലിക്കാൻ തുടങ്ങി. അതോടെ കമ്പനിയുടെ ഷെയർ മൂല്യം കുത്തനെ ഇടിഞ്ഞു. തുടർന്ന് എസ്ടിഎക്സ് തങ്ങളുടെ എല്ലാ ഇടപാടുകളും നവംബർ 10 മുതല്‍ നിര്‍ത്തി വച്ചു.

rich to poor 2
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ; അന്ന് 20600 കോടി ഡോളറിന്റെ ആസ്തി; ഇന്ന് പാപ്പർ; മനുഷ്യന്‍റെ കാര്യം ഇത്രയേ ഉള്ളൂ 2

ഇന്ന് കടലാസുകളിൽ മാത്രമാണ് ഈ സ്ഥാപനം ഉള്ളത്. ഉപഭോക്താക്കൾ നിക്ഷേപിച്ച തുക മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി അൽമോദ വക മാറ്റി ചെലവഴിച്ചതാണ് കമ്പനിയെ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button