പ്രതിദിനം 1200 രൂപയുടെ പച്ചക്കറി; 10 ലിറ്റർ പാൽ; 72 അംഗങ്ങളുള്ള ഒരു കൂട്ടുകുടുംബം
നമ്മുടെ നാട്ടിൽ ഇന്ന് വളരെ അപൂർവമായി മാത്രമേ കൂട്ടുകുടുംബമുള്ളൂ. ഇന്ന് എല്ലാവരും അണു കുടുംബത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് മഹാരാഷ്ട്രയിലെ സോലാപൂർ ഉള്ള ഒരു കുടുംബം. ഈ കുടുംബത്തിൽ ആകെ 72 അംഗങ്ങൾ ആണുള്ളത്.
72 അംഗങ്ങൾക്ക് പ്രതിദിനം 10 ലിറ്റർ പാല് വേണം. പച്ചക്കറിയും മറ്റും വാങ്ങുന്നതിനായി ദിവസം 1000 രൂപ മുതൽ ആയിരത്തി ഇരുന്നൂറ് രൂപ വരെയും ചിലവുണ്ട്. ഇവർ വീട്ടിലേക്ക് ഒരു വർഷത്തേക്ക് ഉള്ള അരിയും ഗോതമ്പും പയറും ഒരുമിച്ചാണ് വാങ്ങാറുള്ളത്. 50 ചാക്ക് വരെ ഇവര്‍ക്ക് വേണ്ടി വരും. ഇങ്ങനെ സാധനം ഒരുമിച്ച് എടുത്താല്‍ ചിലവ് കുറയുമെന്നാണ് കുടുംബംഗങ്ങള്‍ പറയുന്നത്.
ഇത്തരം ഒരു കുടുംബത്തിൽ ആയതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെയാണ് ജീവിക്കുന്നത് എന്നാണ് വിവാഹം കഴിഞ്ഞ് ഇവിടേയ്ക്ക് വന്ന മരുമക്കല്‍ അഭിപ്രായപ്പെടുന്നത്. പക്ഷേ വിവാഹം കഴിഞ്ഞ് ആദ്യമായി ഇവിടെയെത്തുന്ന സ്ത്രീകൾക്ക് ചിലപ്പോൾ ഒരു ബുദ്ധിമുട്ട് തോന്നിയേക്കാം. ആദ്യം ഈ വീട്ടിലെ അംഗങ്ങളുടെ എണ്ണം കണ്ട് ഒരു അന്ധാളിപ്പ് ഉണ്ടായേക്കാം. പക്ഷേ എല്ലാവരും ഒപ്പം ഉണ്ടെന്ന് മനസ്സിലാകുന്നതോടെ ആ ഭയം മാറുമെന്ന് ഇവിടുത്തെ മരുമകൾ പറയുന്നു.
ഈ കുടുംബത്തിലെ കുട്ടികളെല്ലാം വളരെ സന്തോഷത്തിലാണ്. ഇവിടെ ഉള്ള കുട്ടികൾ മാത്രം ചേർന്ന് രണ്ട് ടീമുകളായി കളികൻ കളിക്കാൻ കഴിയും. ഇത്രയും ആൾക്കാരുടെ ഇടയിൽ ആയതുകൊണ്ട് പുറത്തു പോയാലും മറ്റുള്ളവരുമായി ഇടപഴകാൻ ഉള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കും. ഇത്രയും അംഗങ്ങള്‍ ഉണ്ടെന് പറയുമ്പോള്‍ എല്ലാവർക്കും വലിയ അത്ഭുതമാണെന്ന് കുട്ടികൾ പറയുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എല്ലാവരും കുട്ടികള്‍ എല്ലാവരും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താറുണ്ട്. ഒരു വലിയ കൂട്ടുകുടുംബം ആയതുകൊണ്ട് തന്നെ ഇവിടുത്തെ കുട്ടികൾക്ക് എല്ലാവർക്കും മികച്ച സംരക്ഷണമാണ് ലഭിക്കുന്നത്.