ആവശ്യപ്പെട്ട ഭക്ഷണം എത്തിച്ചു നൽകിയില്ല; കൊല്ലം സ്വദേശിക്കുണ്ടായ മാനസിക സംഘർഷത്തിന് സൊമാറ്റോ നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ

പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ആപ്ലിക്കേഷൻ ആയ സൊമാറ്റോയ്ക്ക് കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി. 8362 രൂപയാണ് പിഴ ചുമത്തിയത്. 362 രൂപയുടെ ഭക്ഷണം ആണ് വിദ്യാർത്ഥി ഓർഡർ ചെയ്തത്. ഇത് നൽകാതിരുന്നതിനാണ് റസ്റ്റോറന്റിനും സോമാറ്റോയ്ക്കും കമ്മീഷൻ പിഴ ചുമത്തിയിരിക്കുന്നത്.

zomato 1 1 1
ആവശ്യപ്പെട്ട ഭക്ഷണം എത്തിച്ചു നൽകിയില്ല; കൊല്ലം സ്വദേശിക്കുണ്ടായ മാനസിക സംഘർഷത്തിന് സൊമാറ്റോ നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ 1

ഉപഭോക്താവിന് മാനസിക സംഘർഷം ഉണ്ടായെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നടപടി ചെലവുകൾക്കായി 3000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയുമാണ് കോടതി ഉപഭോക്താവിന് നൽകേണ്ടത്. ഉത്തരവിറക്കിയ ദിവസം മുതൽ 45 ദിവസത്തിനകം ഇത് നൽകണം. ഇതിൽ പിഴവ് വരുത്തുന്ന പക്ഷം  പരാതിക്കാരന് 12 ശതമാനം പലിശ ഈടാക്കാനുള്ള അർഹതയുണ്ടെന്നും കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഡൽഹി സർവകലാശാല നിയമ വിദ്യാർഥിയായ അരുൺ ജി കൃഷ്ണൻ ആണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. പറഞ്ഞ സമയത്ത് ഭക്ഷണം എത്തിച്ചു നൽകാതിരിക്കുകയും അടച്ച പണം തിരിച്ചു നൽകാതിരിക്കുകയും ചെയ്തു എന്നു കാണിച്ചാണ് അരുൺ കമ്മീഷനിൽ പരാതിയുമായി എത്തിയത്.

zomato 2
ആവശ്യപ്പെട്ട ഭക്ഷണം എത്തിച്ചു നൽകിയില്ല; കൊല്ലം സ്വദേശിക്കുണ്ടായ മാനസിക സംഘർഷത്തിന് സൊമാറ്റോ നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ 2

 സംഭവം നടന്നത് 2019 ലാണ്. സൊമാറ്റോ വഴി രണ്ട് ഓർഡറുകളാണ് അരുണ്‍ നൽകിയത്. പക്ഷേ സാധനം സൊമാറ്റോ ഡെലിവർ ചെയ്തില്ല. തുടർന്ന് നിരവധി തവണ സമാറ്റോയുടെ പ്രതിനിധിയോടും റെസ്റ്റോറന്റ് അധികൃതരോടും ഫോണിൽ ബന്ധപ്പെട്ടെങ്കിലും  ഭക്ഷണം എത്തിക്കുകയോ അരുണ്‍ അടച്ച തുകയോ തിരികെ നൽകുകയോ ചെയ്തില്ല.  മേൽവിലാസത്തിനുള്ള പ്രശ്നമാണ് ഭക്ഷണം വിതരണം ചെയ്യാൻ കഴിയാത്തതിന് കാരണമായി സൊമാറ്റോ അധികൃതർ പരാതിക്കാരനോട് പറഞ്ഞത്.  അരുൺ ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ഇപ്പോൾ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button