പ്രമുഖ യൂട്യൂബര്‍ വിക്കി തഗ്  അറസ്റ്റിൽ; ഇയാളുടെ പക്കൽ നിന്ന് നിരവധി ആയുധങ്ങളും ലഹരി മരുന്നുകളും പിടികൂടി

പ്രമുഖ യൂട്യൂബര്‍ ആയ വിക്കി തഗിനെ അറസ്റ്റ് ചെയ്തു. വിഘ്നേഷ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര് . ഇയാളുടെ കയ്യിൽ നിന്ന് മെത്ത ഫിറ്റമിനും,  തോക്കും ഉൾപ്പെടെയുള്ളവയാണ് കണ്ടെടുത്തത്.  കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലാകുന്നത് . എക്സൈസുകാർ കൈ കാണിച്ചിട്ടും ഇയാൾ വാഹനം നിർത്താതെ പോയി. തുടർന്ന് ഉദ്യോഗസ്ഥർ വാഹനം പിന്തുടർന്ന് പിടിക്കുകയായിരുന്നു.

wikki thug 2
പ്രമുഖ യൂട്യൂബര്‍ വിക്കി തഗ്  അറസ്റ്റിൽ; ഇയാളുടെ പക്കൽ നിന്ന് നിരവധി ആയുധങ്ങളും ലഹരി മരുന്നുകളും പിടികൂടി 1

 ഇയാളുടെ ഒപ്പം ഉണ്ടായിരുന്നത് കായംകുളം സ്വദേശിയായ വിനീത് എന്ന സുഹൃത്താണ്. ഇവരുടെ കയ്യിൽ നിന്നും 20 ഗ്രാം മെത്ത ഫിറ്റമിൻ, വെട്ടുകത്തി തോക്ക് എന്നിവ എക്സൈസ് സംഘം കണ്ടെടുക്കുകയും ചെയ്തു. ഇവർ വാഹനത്തിന്റെ ഗിയർ ലിവറിന് അടിയിലാണ് മയക്കു മരുന്ന് ഒളിപ്പിച്ചു വച്ചിരുന്നത്. മാരകായുധങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നത് കാറിന്റെ ഡാഷിനുള്ളിൽ ആയിരുന്നു .

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിരവധി ആരാധകരുള്ള വ്യക്തിയാണ് വിഘ്നേഷ് ചാരുംമൂട് എന്ന വിക്കി തഗ് . സമൂഹ മാധ്യമത്തില്‍ നിരവധി വീഡിയോകള്‍ നിരന്തരം പോസ്റ്റ് ചെയ്യരുള്ള  ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം 8 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഉള്ളത് . നിരവധി ഓൺലൈൻ ചാനലുകളിൽ ഇയാൾ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇത് കൂടാതെ ഇയാൾ മോഡലായും മറ്റും  പ്രവർത്തിക്കുന്നുണ്ട്. അതേസമയം ഇത്തരം കേസുകളിൽ ഇയാൾ മുൻപും പിടിയിലായിട്ടുണ്ടെന്ന്  അധികൃതർ പറയുന്നു .

സോഷ്യല്‍ മീഡിയ വഴി നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ആള്‍ എന്ന നിലയില്‍ ഇയാളുടെ അറസ്റ്റ് സമൂഹ മാധ്യമത്തില്‍ വലിയ ചര്ച്ച ആയി മാറി. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button