വിശ്രമിക്കണമെന്ന മക്കളുടെ ഉപദേശം വകവയ്ക്കാതെ  90ആം വയസ്സിലും പാട്ടും പാടി തമാശ പറഞ്ഞു ലോട്ടറി വില്പന നടത്തുന്ന സുന്ദരി മുത്തശ്ശി

 പ്രായം വെറും നമ്പർ മാത്രമാണെന്ന് നമ്മൾ പറയാറുണ്ടെങ്കിലും അതിനെ അന്വർത്ഥമാക്കിയിരിക്കുകയാണ് ഭായി അമ്മ എന്ന മുത്തശ്ശി. 90ആം  വയസ്സിലും പ്രായത്തെ പടിക്ക് പുറത്താക്കി ലോട്ടറി വില്പന നടത്തുകയാണ് ഈ സുന്ദരി മുത്തശ്ശി. എറണാകുളം ജില്ലയിലെ അരയൻകാവ് സ്വദേശിയായ ഭായി അമ്മ ലോട്ടറി കച്ചവടം നടത്തിയാണ് ദിവസങ്ങൾ മുന്നോട്ട് നീക്കുന്നത്. എല്ലാവരോടും സംസാരിച്ചു പാട്ടുകൾ പാടിയാണ് ലോട്ടറി വില്പന.

nani 1
വിശ്രമിക്കണമെന്ന മക്കളുടെ ഉപദേശം വകവയ്ക്കാതെ  90ആം വയസ്സിലും പാട്ടും പാടി തമാശ പറഞ്ഞു ലോട്ടറി വില്പന നടത്തുന്ന സുന്ദരി മുത്തശ്ശി 1

ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിന് ശേഷമാണ് ഭായി അമ്മ ജോലിക്ക് പോകാൻ തുടങ്ങിയത്. മോര് കച്ചവടം നടത്തിയും വിവിധ തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി വീടുകൾതോറും വില്പന നടത്തിയുമാണ് അവർ തന്റെ മക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ച് അയച്ചതും. പ്രായമായതോടെ വിശ്രമിക്കണം എന്ന് മക്കൾ പറയാറുണ്ടെങ്കിലും അതൊന്നും ഈ അമ്മ കാര്യമാക്കുന്നില്ല. മക്കളും കൊച്ചുമക്കളും ജോലിക്കും പഠനത്തിനുമായി പോയി കഴിയുമ്പോൾ വീട്ടിൽ തനിച്ചിരിക്കേണ്ടി വരുമെന്നും അതുകൊണ്ടാണ് ലോട്ടറി വില്പനയുമായി പുറത്തിറങ്ങുന്നതെന്നും  മുത്തശ്ശി പറയുന്നു. ലോട്ടറി വില്പനയുമായി ഇറങ്ങിയാൽ നാല് പേരെ കാണാമെന്നും കയ്യിൽ കുറച്ച് പണം ലഭിക്കുമെന്നുമാണ് ഈ അമ്മയുടെ വാദം. മക്കളും അമ്മയുടെ ആഗ്രഹത്തിന് തടസ്സം നിന്നില്ല.

 എല്ലാദിവസവും കൃത്യം പത്തുമണിക്ക് തന്നെ ഭായി അമ്മ സഞ്ചിയും മറ്റുമായി അമ്പലത്തിലേക്ക് പോകും. സാധനങ്ങള്‍  അടുത്തുള്ള വീട്ടിൽ വച്ച് അമ്പലത്തിലേക്ക് പോകും. അമ്പലത്തിൽ പ്രാർത്ഥിച്ചതിനു ശേഷം അതിന് മുന്നിൽ തന്നെയാണ് ലോട്ടറി വിൽപ്പന നടത്തുന്നത്. പരിചയക്കാരോട് തമാശയും പാട്ടും പാടി ഉച്ചവരെ ലോട്ടറി വിൽപ്പന നടത്തും. ഉച്ചയാകുന്നതോടെ ലോട്ടറി വിൽപ്പന അവസാനിപ്പിച്ച് ഭായി അമ്മ വീട്ടിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button