സിനിമയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; പ്രമുഖ നടി ചാർമി കൌറിനെയും സംവിധാകൻ ജഗന്നാഥനെയും ഈ ഡീ ചോദ്യം ചെയ്തു
കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി സിനിമയെ മറയായി ഉപയോഗിച്ചു എന്ന് ആരോപിച്ച് പ്രമുഖ നടി ചാർമി കൌറിനെയും സംവിധായകൻ പൂരി ജഗനാഥനെയും ഈ ഡി വിശദമായി ചോദ്യം ചെയ്തു.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ദേവരക്കൊണ്ട ചിത്രം ലൈഗർ എന്ന ചിത്രത്തിനു വേണ്ടിയാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത് എന്നാണ് ഉയർന്നു വരുന്ന ഇരുവര്‍ക്കും എതിരെ ഉയര്‍ന്നു വന്ന ആരോപണം. ഓഗസ്റ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയക്കാരും സിനിമക്കാരും ഈ ചിത്രത്തിനു വേണ്ടി പണം മുടക്കിയിട്ടുള്ളതായി പരാതിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് എന്നാണ് പരാതിക്കാരന്റെ ആരോപണം. കോൺഗ്രസ് നേതാവ് ബക്ക ജൂഡ്സ് ആണ് ഇത്തരം ഒരു പരാതി നൽകിയിട്ടുള്ളത്.
ചിത്രത്തിനു വേണ്ടി പൂരി ജഗന്നാഥും ചാർമി കൌറും ചേർന്ന് 120 കോടി രൂപ മുടക്കി എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. പക്ഷേ വിജയ് ദേവരക്കൊണ്ടായെപ്പോലെ ഒരു വലിയ തരം ഉണ്ടായിരുന്നിട്ടും ഈ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി.
നിരവധി കമ്പനികൾ ഇരുവരുടെയും അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ട് എന്നാണ് ഈ ഡി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. ആരാണ് ഇരുവർക്കും പണം അയച്ചത് എന്ന വിശദീകരണം തേടിയിരിക്കുകയാണ് ഈ ഡീ . നേരത്തെയും ഇരുവർക്കും എതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. കള്ളപ്പണം ലഭിക്കാന്‍ ഇരുവരും ശ്രമം നടത്തിയിട്ടുണ്ട് എന്നാരോപിച്ച് ഇരുവര്‍ക്കും എതിരെ കേസ് എടുത്തിരുന്നു.