അവയവദാനത്തിന്റെ മഹത്വം എന്താണെന്ന് മലപ്പുറം ചേരാറ്റുകുഴിക്കാര്ക്ക് നന്നായി അറിയാം; ലോകത്തിന് തന്നെ മാതൃകയാണ് ഈ ഗ്രാമം
അവയവദാനത്തിന്റെ മഹത്വം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കി തരികയാണ് മലപ്പുറത്തുള്ള ചെറാട്ടുകുഴി എന്ന ഗ്രാമം. ഈ ഗ്രാമത്തിലുള്ള വലിയൊരു വിഭാഗം ആളുകളും അവയവദാനത്തിനു തയ്യാറായി ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. 260ൽ അധികം പേരാണ് അവയവദാനത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതുകൂടാതെ മരിച്ചതിനു ശേഷം ശരീരം പഠനത്തിനു വേണ്ടി വിട്ടു നൽകാനായി 52 പേരും സന്നദ്ധരായ മുന്നോട്ട് വന്നിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാണ് ഇവര്‍.
ഇതുവരെ അഞ്ചുപേർ ശരീര ദാനവും നേത്രദാനവും നടത്തിക്കഴിഞ്ഞു. ഇത്തരമൊരു ചിന്തയ്ക്ക് തുടക്കം കുറിക്കുന്നത് 2013 ഗ്രാമത്തിൽ നടന്ന ഒരു ചർച്ചയിൽ നിന്നുമാണ്. ഇതിൻറെ അടിസ്ഥാനത്തിൽ പുനർജനി സാന്ത്വനവേദി എന്ന പേരിൽ ഒരു ചാരിറ്റബിൾ സൊസൈറ്റിക്കു നാട്ടുകാരായ ടീ ശ്രീധരന്റെയും ഈ എ ജലീലിന്റെയും നേതൃത്വത്തില്‍ സോസ്സൈറ്റിക്ക് രൂപം കൊടുത്തു.
അവയവ ദാനത്തിന്റെയും ശരീര ദാനത്തിന്റെയും പ്രസക്തിയും മഹത്വവും എന്താണെന്ന് നാട്ടുകാർക്ക് പറഞ്ഞു കൊടുക്കാൻ ആദ്യമൊക്കെ ഇവര്‍ നന്നായി ബുദ്ധിമുട്ടിയെങ്കിലും പിന്മാറാൻ ആരും അവര്‍ ഒരുക്കമായിരുന്നില്ല. തുടർച്ചയായി ഒരു വർഷത്തോളം നാട്ടുകാര്‍ക്കിടയില്‍ ബോധവൽക്കരണം നടത്തി. പല ക്യാമ്പെയിനുകളും ഇതിനായി വിളിച്ചു ചേർത്തു. അതോടെ 2014 ജനുവരി നാലിന് 26 പേരാണ് മരണ ശേഷം തങ്ങളുടെ ശരീരം ദാനം ചെയ്യാൻ തയ്യാറാണ് എന്ന് അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നത്. തുടർന്ന് നിരവധി പേർ ഈ ആശയത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ചാരിറ്റബിൾ സൊസൈറ്റിയെ സമീപിച്ചു. അന്ധവിശ്വാസങ്ങളെക്കാൾ മാനുഷിക മൂല്യത്തിനാണ് നമ്മള് അടങ്ങുന്ന ഒരു ആധുനിക സമൂഹം പ്രാധാന്യം നല്‍കേണ്ടത് എന്ന് ഈ ഗ്രാമം ലോകത്തോട് വിളിച്ചു പറയുന്നു.