ഇതുപോലത്തെ അമ്മായിയമ്മയെ കിട്ടണമെങ്കില്‍ പുണ്യം ചെയ്യണം; അമ്മായിയമ്മയും മരുമകളും സമൂഹ മാധ്യമത്തിൽ വൈറൽ
പൊതുവേ നമ്മൾ പറയാറുണ്ട് അമ്മായിയമ്മയും മരുമകളും ചേരില്ല എന്ന്. എന്ന് കരുതി എല്ലാ അമ്മായി അമ്മമാരും മരുമക്കളും അങ്ങനെ ആകണമെന്നില്ല. മരുമകളുടെ ഒപ്പം കട്ട സപ്പോർട്ട് നല്കി ഒപ്പം നിൽക്കുന്ന
അമ്മായി അമ്മമാരും ഉണ്ട്. അത്തരത്തിൽ ഒരു അമ്മായി അമ്മയും
മരുമകളുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയിൽ വീട്ടിലെ അടുക്കളയിൽ വച്ച് നൃത്തം ചെയ്തു തർക്കുന്ന മരുമകൾക്ക് എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം നിൽക്കുകയാണ് അമ്മായിയമ്മ. മരുമകളുടെ നൃത്തച്ചുവടുകൾ കണ്ട് ആസ്വദിച്ച് ചിരിച്ചു പ്രോത്സാഹിപ്പിക്കുകയാണ് അവർ.
വിനീത ശർമ എന്ന സ്ത്രീയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഇവർ തൻറെ വീട്ടിലെ അടുക്കളയിൽ വച്ച് മതിമറന്ന് നൃത്തം ചെയ്യുകയാണ്.ഒരു ഹിന്ദി ഗാനത്തിന് ഒപ്പിച്ചാണ് വിനീത ചുവടു വച്ചിരിക്കുന്നത്. ഈ വീഡിയോയിൽ അടുക്കളയിൽ നിന്ന് പാചകം ചെയ്യുന്ന അമ്മായി അമ്മയെയും കാണാം. മരുമകളുടെ നൃത്തം കണ്ട് ആസ്വദിക്കുകയാണ് അമ്മായിയമ്മ.
ഇത്ര കൂളായ ഒരു കുടുംബത്തെ കിട്ടിയതിൽ താൻ വളരെയധികം സന്തോഷവതിയാണ് എന്ന് വിനീത വീഡിയോക്കൊപ്പം പങ്കുവെച്ച കുറുപ്പിൽ പറയുന്നു. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ഈ കുടുംബം. നേരത്തെയും തന്റെ അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോ വിനീത പങ്കു വെച്ചിട്ടുണ്ട്. വിവാഹത്തിന് മുന്‍പ് എങ്ങനെയാണോ അതുപോലെതന്നെയാണ് വിവാഹത്തിനുശേഷവും താൻ തുടരുന്നത് എന്ന് വിനീത പറയുന്നു. എല്ലാവിധ സപ്പോർട്ടും നൽകി ഭർത്താവിൻറെ കുടുംബം ഒപ്പം നിൽക്കുന്നുണ്ടെന്ന് വിനീത് കുറിച്ചു.