തുടർച്ചയായ 12 ദിവസം ആടുകൾ വട്ടത്തിൽ നടന്നതിന് പിന്നിലെ യഥാർത്ഥ കാരണം അറിയാതെ ഉടമ
വളർത്തു മൃഗങ്ങളുടെ പല പ്രവർത്തികളും കാഴ്ചയിൽ വളരെയധികം രസമുള്ളതാണ്. ഇത് കണ്ടിരിക്കാൻ നമുക്ക് കൗതുകവും ഉണ്ടാകാറുണ്ട്. എന്നാൽ അതിൽ നിന്ന് എല്ലാം വ്യത്യസ്തമായി ആടുകൾ 12 ദിവസത്തോളം തുടർച്ചയായി വൃത്താകൃതിയിൽ നടന്നാൽ എങ്ങനെയിരിക്കും. കേൾക്കുമ്പോൾ തന്നെ അതിൽ ഒരല്പം ആസ്വാഭാവികതയില്ലേ. ആരായാലും ഒരു നിമിഷം ഒന്നു ഭയന്നു പോകും. വല്ലാതെ പരിഭ്രാന്തരാവുകയും ചെയ്യും. ഈ രു സംഭവം നടന്നത് ചൈനയിൽ ആണ്.
വടക്കൻ ചൈനയിലെ ഇന്നര്‍ മാംഗോളിയ ആണ് ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ഇവിടെയുള്ള ഒരു പ്രദേശത്ത് ആടുകൾ ഒരു പ്രത്യേക ദിശയിൽ ചുറ്റി കറങ്ങുന്നത് നാട്ടുകാരെയും ഉടമയെയും ചെറുതായൊന്നുമല്ല വിഷമിപ്പിച്ചത്. ആദ്യം കൌതുകം തോന്നിയെങ്കിലും പിന്നീട് ആ കൌതുകം ഭയത്തിന് വഴി മാറി. അവിടെ ഉണ്ടായിരുന്ന സി സി ടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. വളരെ വേഗം തന്നെ ഇത് സമൂഹ മാധ്യമത്തിൽ വയറിലായി മാറുകയും ചെയ്തു. ഒരു ഭാമിന്റെ സമീപത്താണ് ആടുകൾ ഇത്തരത്തില്‍ നിർത്താതെ വട്ടംചുറ്റി കൊണ്ടിരുന്നത്. ഈ ആടുകളുടെ ഉടമ പറയുന്നത് ആദ്യം കുറച്ച് ആടുകൾ മാത്രമാണ് ഇത്തരത്തിൽ വട്ടംചുറ്റിയതെന്നും പിന്നീട് ബാക്കി എല്ലാ ആടുകളും അതിനെ പിന്തുടരുകയായിരുന്നു എന്നുമാണ്. ഇവിടെ 34 ഓളം തൊഴുത്തുകളാണ് ഉള്ളത്. ഇതിൽ പതിമൂന്നാം നമ്പർ തൊഴുത്തിലെ ആടുകളാണ് ഇത്തരത്തിൽ വട്ടത്തിൽ നിർത്താതെ കറങ്ങിയത്. പൊതുവേ അശുഭ സൂചകമായ നംബര് ആയാണ് 13നെ കരുതുന്നത്. അതുകൊണ്ട് തന്നെ എന്തോ അപായം സംഭവിക്കാന്‍ പോകുന്നു എന്ന ഭയത്തിലാണ് എല്ലാവരും.