ഭയക്കേണ്ടതില്ല; കോവിഡിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല; കോവിഡിന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിക്കുന്നു
കോവിഡ് മഹാമാരി ഇനി ലോകത്തിനു മേൽ ഒരു ഭീഷണിയായി തിരിച്ചു വരാനുള്ള സാധ്യത തീരെ കുറവാണെന്ന് ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നു. പോയ വർഷം പുതിയ വകഭേദങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ കോവിഡിൽ നിന്നുള്ള ഭീഷണി ഏറെക്കുറെ അവസാനിച്ചു എന്ന് കരുതാം എന്ന് ഐ സി എം ആര് ലെ ശാസ്ത്രജ്ഞനായ ഡോക്ടർ രാമൻ ഗംഗോത്കർ പറഞ്ഞു.
ഒമിക്രോണിന് ശേഷം പുതിയൊരു വകഭേദം കണ്ടെത്താത്തതു കൊണ്ട് തന്നെ കോവിഡ് മനുഷ്യരാശിക്ക് ഇനീ ഒരു ഭീഷണിയാകും എന്ന് കരുതേണ്ട കാര്യമില്ല. ഒമിക്രോണിന് ശേഷം മറ്റൊരു വകഭേദം കോവിഡിന് ഉണ്ടാകാത്തത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ സ്ഥിതിഗതികൾ ഇനി വഷളാകും എന്ന് കരുതേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
അതേസമയം കൊറോണ വൈറസ് കാലം ചെല്ലുന്നതിന് അനുസരിച്ച് വികസിക്കുകയും പുതിയ പരിവർത്തനങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നുണ്ട് എന്ന കാര്യം അദ്ദേഹം ശരിവെക്കുന്നു. പക്ഷേ ഇതിൻറെ വ്യാപനശേഷി താരതമ്യേന കുറവാണ്. സ്ഥിരത കണ്ടെത്തുന്നതിനു വേണ്ടി വൈറസുകൾ പലതരത്തിലുള്ള രൂപമാറ്റം സ്വയം വരുത്തുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും തന്നെ വൈറസിന് മനുഷ്യ ശരീരത്തിൽ അതിജീവിക്കാന്‍ കഴിയില്ല.
ഇന്ന് ലോകത്താകമാനം കോവിഡിന്റെ ഒരേയൊരു വംശ പരമ്പര മാത്രമേ നിലവിലുള്ളൂ. ഓമിക്രോണ്‍ ഉൾപ്പെടെ എല്ലാം ഒരു വകഭേദത്തിൽ പെട്ട വൈറസ് തന്നെയാണ്. ചെറിയ മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ പല വൈറസും ഒരേ പോലെയാണ് തന്നെയാണ് കാണപ്പെടുന്നത്. ഇത് അപകട സാധ്യത കുറയ്ക്കുന്നു. മാത്രമല്ല മനുഷ്യ ശരീരം സ്വഭാവികമായി തന്നെ കോവിഡിനെ അതിജീവിക്കാന്‍ ഉള്ള പ്രതിരോധ ശേഷി നേടുകയും ചെയ്തിട്ടുണ്ട്.