അവരുടെ ചുവടുകൾ തെറ്റരുത്. അപ്പോൾ മറ്റൊന്നും ചിന്തിച്ചിരുന്നില്ല. സമൂഹ മാധ്യമത്തിൽ വൈറലായ ഹീതു ടീച്ചർ

തന്റെ പ്രിയപ്പെട്ട കുട്ടികളുടെ ചുവടു തെറ്റാതിരിക്കാൻ വേണ്ടി സദസ്സിലിരുന്ന് നൃത്തം ചെയ്ത് കയ്യടി നേടിയ പറവൂർ വടക്കേക്കര ബഡ്സ് സ്കൂൾ അധ്യാപിക ഹിതു ലക്ഷ്മി സമൂഹ മധ്യത്തിൽ വൈറലാണ്. ഭിന്നശേഷിക്കാരായ കുട്ടികൾ വേദിയിൽ നൃത്തം കളിക്കുമ്പോൾ  സദസ്സിന് പിന്നിൽ നിന്ന് അവരുടെ ചുവടുകൾ തെറ്റാതെ പറഞ്ഞു കൊടുക്കുകയായിരുന്നു ഹീതു ടീച്ചർ . കുട്ടികളുടെ കലോത്സവത്തിലെ പ്രകടനത്തിന് ഇത്തരം ഒരു മറുവശം ഉണ്ടാകുമെന്ന് ടീച്ചർ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.

teacher 1
അവരുടെ ചുവടുകൾ തെറ്റരുത്. അപ്പോൾ മറ്റൊന്നും ചിന്തിച്ചിരുന്നില്ല. സമൂഹ മാധ്യമത്തിൽ വൈറലായ ഹീതു ടീച്ചർ 1

തന്റെ കുട്ടികൾക്ക് ചുവടു പിഴക്കരുത് എന്നു മാത്രമായിരുന്നു ടീച്ചറിന്‍റെ ഒരേയൊരു  ചിന്ത . അവർ നന്നായി കളിക്കണം അത് മാത്രമായിരുന്നു അപ്പോൾ തന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്ന് ടീച്ചര്‍ പറയുന്നു . ഈ ദൃശ്യങ്ങൾ ആരെങ്കിലും ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് പോലും അപ്പോള്‍  അവർ ചിന്തിച്ചിരുന്നില്ല . പിന്നീട് ദൃശ്യങ്ങൾ സമൂഹ മാധ്യമത്തില്‍ വൈരലയതിന് ശേഷമാണ് താന്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതെന്ന് ടീച്ചർ പറയുന്നു . സമൂഹ മാധ്യമത്തിൽ ഉള്‍പ്പടെ ടീച്ചർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു . നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ടീച്ചറിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.   നിരവധി പ്രമുഖര്‍ ടീച്ചറിനെ അഭിനന്ദിച്ചു മുന്നോട്ട് വന്നു. 

കലോത്സവത്തിന്റെ സമാപന ചടങ്ങിൽ ടീച്ചര്‍ ചര്ച്ച ചെയ്യപ്പെട്ടു. സമാപന ചടങ്ങളിലെ പ്രധാന ശ്രദ്ധാ കേന്ദ്രവും ഈ ടീച്ചര്‍ ആയിരുന്നു .   മന്ത്രി പി രാജീവ് ഇത് പ്രത്യേകം എടുത്തു പറയുയകയും ചെയ്തു. മന്ത്രി  ടീച്ചറിന് ഒരു പുരസ്കാരവും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button