തന്നെക്കാള്‍ 40 വയസ്സ് പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിച്ചതിന് യുവതിക്ക് സമൂഹ മാധ്യമത്തില്‍ പരിഹാസം;  ജീവിക്കാൻ അനുവദിക്കുമെന്ന അപേക്ഷയുമായി ദമ്പതികൾ; ഇതൊരു അപൂര്‍വ്വ പ്രണയകഥ

മരിയ ഒരു നേഴ്സിങ് വിദ്യാർഥിനിയാണ്. വിവാഹം കഴിച്ചത് തന്നെക്കാൾ 40 വയസ്സ് പ്രായമുള്ള ഒരാളെയാണ്. ഈയൊരു കാരണം കൊണ്ട് തന്നെ മരിയ നിരവധി വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പലരും മരിയയെ പരിഹസിക്കുന്നു. പരസ്യമായി അധിക്ഷേപിക്കുന്നു. പണത്തിനു വേണ്ടിയാണ് മരിയ ഇങ്ങനെ ചെയ്തത് എന്നാണ് വലിയൊരു വിഭാഗം ഉന്നയിക്കുന്ന പ്രധാന ആരോപണം.

loverss
തന്നെക്കാള്‍ 40 വയസ്സ് പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിച്ചതിന് യുവതിക്ക് സമൂഹ മാധ്യമത്തില്‍ പരിഹാസം;  ജീവിക്കാൻ അനുവദിക്കുമെന്ന അപേക്ഷയുമായി ദമ്പതികൾ; ഇതൊരു അപൂര്‍വ്വ പ്രണയകഥ 1

റേഡിയോ ഡിജെ ആയ നിക്സൺ മോട്ടോ യുമായി മരിയ പ്രണയത്തിലാകുമ്പോൾ പ്രായം 16 വയസ്സ് മാത്രമായിരുന്നു. അന്ന് നിക്സന്റെ പ്രായം 57. ഇരുവർക്കും ഒരു കുട്ടിയുണ്ട്. ഇപ്പോൾ മരിയയ്ക്ക് 21 വയസ്സും നിക്സണ്  63 വയസ്സുമാണ് പ്രായം.

സമൂഹ മാധ്യമത്തിലൂടെ തങ്ങള്‍ വിവാഹം കഴിക്കാൻ പോകുന്നു എന്ന കാര്യം പറഞ്ഞപ്പോൾത്തന്നെ  നിരവധി പേരാണ് മാരിയെ പരിഹസിച്ചത്. എന്നാൽ വളരെ മനോഹരമായ ഒരു ജീവിതമാണ് തങ്ങൾ ഇരുവരും  നയിക്കുന്നത് എന്നാണ് മരിയ പറയുന്നത്. പക്ഷേ സമൂഹത്തിന് ഇപ്പോഴും ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്നും ഒരു വയസ്സുകാരി മകളുടെ ഒപ്പം സന്തോഷത്തോടു കൂടിയാണ് താൻ കഴിയുന്നത് എന്നും അവര്‍ പറയുന്നു. ആളുകളുടെ വിമർശനം അനാവശ്യമാണ്. അതുകൊണ്ടുതന്നെ ഇതൊന്നും തങ്ങളെ ഒരുതരത്തിലും ബാധിക്കുന്ന കാര്യമല്ല. വളരെ സന്തോഷത്തോടുകൂടിയാണ് താനും മരിയയും കഴിയുന്നതെന്ന് നിക്സൺ അവകാശപ്പെടുന്നു. മറ്റുള്ളവർ ആരോപിക്കുന്നതുപോലെ താൻ അത്ര സമ്പന്നൻ അല്ല. പണം മാത്രം നോക്കിയാണ് മരിയ തന്നെ സ്നേഹിച്ചത് എന്ന് ചിലർ  പറയുന്നുണ്ട്. അത് വാസ്തവ വിരുദ്ധമായ കാര്യമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും ടിക് ടോക്കില്‍ ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button