വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ ബാലൻ; ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകന്; മുഫ്ത ആരാണെന്നറിയുമോ ?
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് ഹോളിവുഡ് താരമായ മാർഗൻ ഫ്രീമാന്റെ ഒപ്പം വന്ന ഒരു മനുഷ്യനായിരുന്നു. 20കാരനായ ഗാനിം അൽ മുഫ്താ. അദ്ദേഹം തന്നെയാണ് ഇത്തവണത്തെ ഫിഫ വേൾഡ് കപ്പിന്റെ ബ്രാൻഡ് അംബാസിഡർ.
മുഫ്ത ലോകത്തെമ്പാടുമുള്ള നിരവധി യുവാക്കൾക്ക് പ്രചോദനമായ മനുഷ്യനാണ്. ജീവിതത്തിൽ നിരാശരായി തകർന്നു നിൽക്കുന്നവർക്ക് എന്നും പ്രത്യാശയുടെ പുതു വെളിച്ചം പകരാൻ മുഫ്തക്ക് കഴിയും. ഇൻസ്റ്റഗ്രാമിൽ മാത്രം മുക്തയ്ക്ക് 30 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഉള്ളത്.
ജനിച്ചപ്പോൾ മുതൽ തന്നെ കൗടൽ റിഗ്രഷൻ സിൻഡ്രം എന്ന അപൂർവ്വ രോഗത്തിന് അടിമയായിരുന്നു മുഫ്താ. അരക്ക് താഴ്ഭാഗം ഇല്ലാത്ത അവസ്ഥയാണ് ഇത്. ഈ കുട്ടി അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നായിരുന്നു ആരോഗ്യ വിദഗ്ധര് വിധിച്ചത്. എന്നാൽ അതിനെയൊക്കെ മറി കടന്നു കൊണ്ട് അവൻ ജീവിച്ചു. വിധിയെ തന്നെ തോൽപ്പിച്ചു.
ഇന്ന് ലോകത്താകമാനം വൈകല്യങ്ങൾ നേരിടുന്ന നിരവധി പേർക്ക് പ്രചോദനമായി അവനുണ്ട്. പരിമിതമായ ശാരീരിക അവസ്ഥയിലും നീന്തലിലും , സ്കൂബ ഡൈവിലും , ഫുട്ബോളിലും ഒക്കെ അവൻ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ സ്കൂളിൽ കൈകളിൽ ഷൂസ് ധരിച്ച് അവൻ ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു. ഗൾഫിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ജബൽ ഷംസിൽ മുഫ്താ കീഴടക്കിയിരുന്നു. ഇനി എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നതാണ് ഈ 20 കാരൻറെ ലക്ഷ്യം. തന്റെ ജീവൻ നിലനിർത്തുന്നതിന് എല്ലാവർഷവും യൂറോപ്പിൽ പോയി പ്രത്യേക വിദഗ്ധ ശസ്ത്രക്രിയയും ഇയാൾ നടത്തുന്നുണ്ട്. 60 ജീവനക്കാരും ആറ് ബ്രാഞ്ചുകളും ഉള്ള ഒരു വലിയ ഐസ്ക്രീം കമ്പനിയുടെ ഉടമ കൂടിയാണ് ഈ മനുഷ്യൻ. ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനാ ണ് മുഫ്ത.