ഓണവും വിഷുവും അടിച്ചുപൊളിക്കാനായി സൂക്ഷിച്ച പണം നിർധനരായ കുട്ടികൾക്ക് ബുക്കും പുസ്തകവും  വാങ്ങാനായി നൽകി മൂന്നാം ക്ലാസുകാരൻ മാതൃകയായി

ഓണം ബംബര്‍ പോലെയുള്ള ആഘോഷങ്ങൾക്ക് വേണ്ടി കരുതിവച്ചിരുന്ന പണം നിർധനരായ കുട്ടികൾക്ക് പഠനത്തിനും പുസ്തകം വാങ്ങുന്നതിനുമായി നൽകി മാതൃകയായിയിരിക്കുകയാണ്  നിതിൻ എന്ന മൂന്നാം ക്ലാസുകാരൻ. ആലപ്പുഴ ജില്ലാ കളക്ടർ ആയ കൃഷ്ണതേജ ഐ എ എസ് ആണ് ആ ചെറിയ മനസ്സിനുള്ളിലെ വലിയ നന്മയെ കുറിച്ച് പുറം ലോകത്തോട് പറഞ്ഞത്.

ALAPUZHA COLLOCTOR 1 1 1
ഓണവും വിഷുവും അടിച്ചുപൊളിക്കാനായി സൂക്ഷിച്ച പണം നിർധനരായ കുട്ടികൾക്ക് ബുക്കും പുസ്തകവും  വാങ്ങാനായി നൽകി മൂന്നാം ക്ലാസുകാരൻ മാതൃകയായി 1

സമൂഹ മാധ്യമത്തിൽ സജീവമായ കളക്ടർ കഴിഞ്ഞ ദിവസം പങ്കു വെച്ച ഒരു വീഡിയോയും അതിനൊപ്പം ഉണ്ടായിരുന്ന ഒരു കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍ ആണ്. കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് പൊതുജനങ്ങളെ കാണുന്നതിനിടെയാണ് കയ്യിൽ ഒരു കവറുമായി ഒരു കുട്ടി തന്‍റെ അടുത്തേക്ക് വരുന്നതെന്ന് കളക്ടർ പറയുന്നു. ആദ്യം അത് എന്തെങ്കിലും തരത്തിലുള്ള അപേക്ഷയാകും എന്നാണ് കരുതിയത്. എന്നാൽ തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ കുറച്ച് പണമായിരുന്നു ഉണ്ടായിരുന്നത്. ഇത് ശരിക്കും അത്ഭുതപ്പെടുത്തി. എന്താണ് ഇത് എന്ന് ആ മകനോട് ചോദിച്ചപ്പോൾ,  ഓണവും വിഷുവും അടിച്ചു പൊളിക്കാനായി കരുതിവച്ചിരുന്ന പണമാണ് ഇത് എന്ന് അവൻ പറഞ്ഞു. ഈ പണം നിർധനരായ കുട്ടികൾക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവും വാങ്ങി നൽകാനായി സംസ്ഥാന സർക്കാരിൻറെ ബാലനി പദ്ധതിയിലേക്ക് സംഭാവന നൽകാനാണ് ആ മൂന്നാം ക്ലാസുകാരനായ മകൻ തന്റെ അടുത്തേക്ക് എത്തിയത് എന്ന് കളക്ടർ പറയുന്നു. ചില അനുഭവങ്ങൾ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. അതുപോലെയാണ് ഇത്. മനസ്സിൽ നിന്നും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി ഇത് മാറി. നിതിനും നിതിന്‍റെ മാതാപിതാക്കൾക്കും കളക്ടർ അഭിനന്തനം കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button