ഇതിനെയാണോ ഭാഗ്യത്തിന്റെ അയ്യര് കളിയെന്ന് പറയുന്നത്. 2020 ല്‍  45 കോടി,   2022ൽ വീണ്ടും 45 കോടി; ലക്കി ബമ്പർ രണ്ട് പ്രാവശ്യം തേടിയെത്തിയ യുവതി

 ജീവിതത്തിൽ ഒരു തവണ മാത്രമായിരിക്കും മഹാഭാഗ്യം ഒരാളെ തേടിയെത്തുക. പ്രത്യേകിച്ചു ലോട്ടറിയിലൂടെ. എന്നാല്‍ രണ്ടു പ്രാവശ്യം ലോട്ടറിയിലൂടെ മഹാഭാഗ്യം തേടിയെത്തുക എന്ന് പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ. കനേഡിയന്‍ സ്വദേശിയായ യുവതിക്കാണ് ഇരട്ട ബമ്പർ ഭാഗ്യമുണ്ടായിരിക്കുന്നത്.  ഇവരുടെ ഈ അത്ഭുതകരമായ നേട്ടം സുഹൃത്തുക്കളെയും ബന്ധുക്കളെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹ മാധ്യമത്തിലും ഇവർ ഇപ്പോൾ താരമാണ്.

lottery 2
ഇതിനെയാണോ ഭാഗ്യത്തിന്റെ അയ്യര് കളിയെന്ന് പറയുന്നത്. 2020 ല്‍  45 കോടി,   2022ൽ വീണ്ടും 45 കോടി; ലക്കി ബമ്പർ രണ്ട് പ്രാവശ്യം തേടിയെത്തിയ യുവതി 1

കാനഡയിലെ ഒന്താരി സ്വദേശിയാണ് ഇവര്‍. ലോട്ടറി അടിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് ഇവർക്ക് വീണ്ടും ബംബർ അടിച്ചിരിക്കുന്നത്. രണ്ടു വർഷത്തിനിടെ 90 കോടിയുടെ സൗഭാഗ്യമാണ് ഇവരെ തേടിയെത്തിയത് . ഇതിന് മുന്പ് ഇത്തരം ഒരു സംഭവം കേട്ടു കേഴ്വി ഇല്ലാത്തതാണെന്ന് ലോട്ടറി വകുപ്പും പറയുന്നു. 

 ടൈവാന കാരി എന്നാണ് ഈ ഭാഗ്യവതിയുടെ പേര്. വെറുതെ കാർഡ് ഒന്ന് പരിശോധിച്ചു നോക്കിയ ഇവർ ഒരിക്കലും വിചാരിച്ചില്ല ഇത്രയും വലിയൊരു ഭാഗ്യം തന്നെ തേടി എത്തുമെന്ന്. 45 കോടി സമ്മാനം നേടിയ വിവരം ഉടൻതന്നെ ഇവർ തന്റെ ഭർത്താവിനോട് പറഞ്ഞു. എന്നാല്‍ രണ്ടു വര്ഷം തുടര്‍ച്ചയായി തന്റെ ഭാര്യയ്ക്ക് ഭാഗ്യം കടാക്ഷിച്ചതിന്റെ അത്ഭുതത്തിലാണ് അദ്ദേഹം.  തന്‍റെ ഒപ്പം ഉള്ളത് ഒരു ഭാഗ്യവതിയാണെന്നതില്‍ അഭിമാനമുണ്ടെന്ന് ഇദ്ദേഹം പ്രതികച്ചു.  സമ്മാനാർഹമായ തുക തന്‍റെ കൊച്ചു മകനു വേണ്ടി മാറ്റിവയ്ക്കും എന്ന് ഇവർ പറയുന്നു. ഏതായലും സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ ഇപ്പോള്‍ ഇവരാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button