ചൂണ്ടയിൽ കുടുങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷ്; പക്ഷേ ആ മീന്‍പിടുത്തക്കാരന്‍ ചെയ്തത് എന്താണെന്നറിയുമോ

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കാരന്റെ ചൂണ്ടയിൽ കുടുങ്ങിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോൾഡ് ഫിഷ്. പ്രശസ്തമായ മത്സ്യ ബന്ധന മേഖലകളിൽ ഒന്നായ ഫ്രാൻസിലെ ഷാമ്പയിനിലെ ബ്ലൂ വാട്ടർ തടാകത്തില്‍ നിന്നാണ് 42 കാരന് ഭീമകാരനായ ഒരു സ്വർണ്ണ മത്സ്യത്തെ ലഭിക്കുന്നത്. ഇതിന് 30 കിലോയില്‍ അധികം ഭാരം ഉണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വർണ്ണ മത്സ്യമാണ് ഇത് എന്ന് കരുതപ്പെടുന്നു.

gold fish 1
ചൂണ്ടയിൽ കുടുങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷ്; പക്ഷേ ആ മീന്‍പിടുത്തക്കാരന്‍ ചെയ്തത് എന്താണെന്നറിയുമോ 1

ആന്റി ഹാക്കഡ് എന്ന ആളിന്റെ ചൂണ്ടയിൽ ആണ് ഈ മത്സ്യം കുടുങ്ങിയത്. ഇത്ര വലിയ ഒരു സ്വർണ്ണ മത്സ്യം അവിടെയുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നും എന്നാൽ ഒരിക്കലും ഇത് തന്റെ ചൂണ്ടയിൽ കുടുങ്ങുമെന്ന് കരുതിയിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

gold fish 2
ചൂണ്ടയിൽ കുടുങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷ്; പക്ഷേ ആ മീന്‍പിടുത്തക്കാരന്‍ ചെയ്തത് എന്താണെന്നറിയുമോ 2

25 മിനിറ്റിൽ അധികം സമയം ഈ മീനിനെ പിടിക്കുന്നതിനു വേണ്ടി ഇദ്ദേഹം ചെലവഴിച്ചു. വളരെ ശ്രമപ്പെട്ടാണ് ഇതിനെ പിടികൂടാന്‍ കഴിഞ്ഞത്.  ചൂണ്ടയിൽ കുരുങ്ങിയതിന് ശേഷം ഈ മത്സ്യം രക്ഷപ്പെടാനുള്ള പല ശ്രമവും നടത്തി,  അപ്പോൾ തന്നെ ഇത് ഒരു വലിയ മത്സ്യം ആയിരിക്കും എന്ന് തോന്നിയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഏറെ ശ്രമപ്പെട്ടിട്ടാണ് ഇദ്ദേഹം ഇതിനെ കരയിലെത്തിച്ചത്.

അപൂർവങ്ങളിൽ അപൂർവ്വമായ ഈ ഭീമകാരനായ സ്വർണ്ണ മത്സ്യത്തിന്റെ ഒപ്പം ഒരു ചിത്രത്തിന് പോസ്സ് ചെയ്തതിനു ശേഷം അദ്ദേഹം അതിനെ തിരികെ തടാകത്തിലേക്ക് തന്നെ വിടുകയും ചെയ്തു. ഇദ്ദേഹം ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തില്‍ പങ്കു വച്ചതോടെ നിരവധി പേരാണ് ഇത് ഷെയർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button