23 തുന്നൽ; ഒരു മണിക്കൂർ നീണ്ട സർജറി; വണ്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ പൂച്ചയെ രക്ഷപ്പെടുത്തി സിവിൽ സർവീസ് ഡിഫൻസ് അംഗങ്ങൾ

വണ്ടി ഇടിച്ചു അതീവ ഗുരുതരമായി പരിക്ക് പറ്റി വഴിയിൽ കിടന്ന പൂച്ചയെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ് അംഗങ്ങൾ . കാസർഗോഡ് കോട്ടച്ചിറ റെയിൽവേ പാലത്തിന് മുകളിലൂടെ പോകുന്നതിനിടെയാണ് പൂച്ചയ്ക്ക് അപകടം സംഭവിച്ചത്. അപകടം പറ്റി ഉച്ചത്തിൽ നിലവിളിച്ച പൂച്ചയെ കുറിച്ച് വഴിയാത്രക്കാർ ആണ് ഡിഫൻസ് പ്രവർത്തകര്‍ക്ക് വിവരം അറിയിച്ചത്. വിവരം  അറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം അബ്ദുൽസലാം ,  സന്തോഷ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പൂച്ചയെ പിടികൂടാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. പൂച്ച അവരെ ആക്രമിക്കാന്‍ ശ്രമിച്ചു .  പിന്നീട് അതുവഴി വന്ന ഒരു യുവതിയുടെ സഹായത്തോടെയാണ് പൂച്ചയെ അവര്‍ പിടി കൂടുന്നത്.

cat accident 1
23 തുന്നൽ; ഒരു മണിക്കൂർ നീണ്ട സർജറി; വണ്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ പൂച്ചയെ രക്ഷപ്പെടുത്തി സിവിൽ സർവീസ് ഡിഫൻസ് അംഗങ്ങൾ 1

ഏറെ ശ്രമപ്പെട്ട് പിടി കൂടിയ പൂച്ചയെ അബ്ദുൽസലാമും ,  പ്രദീപ്കുമാറും,  സുധീഷും ചേർന്ന് കോട്ടയിലുള്ള ഒരു മൃഗാശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴും പൂച്ച അക്രമ സ്വഭാവം കാണിച്ചു. ക്ഷമാപൂര്‍വ്വം പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം  പൂച്ചയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക ആയിഉര്‍ന്ന്. പൂച്ചയുടെ വലതു കാലിൽ വളരെ ആഴത്തിൽ മുറിവ് പറ്റിയിരുന്നു . അതുകൊണ്ട് തന്നെ വേദന സംഹാരി കുത്തി വച്ചാണ് പൂച്ചയുടെ കാലിൽ ശസ്ത്രക്രിയ നടത്തിയത്. 23 ഓളം തുന്നലാണ് പൂച്ചയുടെ വലതു കാലിൽ വേണ്ടി വന്നത്. ഒന്നേകാൽ മണിക്കൂറോളം സമയമെടുത്താണ് ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഇപ്പോൾ പൂച്ചയെ കൂടുതൽ പരിചരണത്തിനു വേണ്ടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button