കുഴിച്ചത് സ്വർണ്ണം തേടി; കിട്ടിയത് 4.6 ബില്യൺ വർഷം പഴക്കമുള്ള പാറക്കഷണം; ഇതിന്‍റെ ഉള്ളില്‍ മറഞ്ഞിരിക്കുന്നത് പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യം

സ്വർണ്ണം തേടി കുഴിച്ച വ്യക്തിക്ക് ലഭിച്ചത് അപൂർവങ്ങളിൽ അപൂർവമായ ഒരു കഷണം പാറ. മെൽബണിന് സമീപത്താണ് സ്വർണ്ണം തേടി ഡേവിഡ് ഹോൾ എന്ന ഓസ്ട്രേലിയക്കാരൻ ഖനനം നടത്തിയത്. സ്വർണ്ണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇയാൾ അവിവിടെ ഖനനം നടത്തിയത്, പക്ഷേ ഇയാള്‍ക്ക് ഇവിടെ നിന്നും ലഭിച്ചത് അതി നിഗൂഢമായ ഒരു കഷണം പാറയാണ്. അത്യാവശ്യം നല്ല ഭാരമുണ്ടായിരുന്നു ഇതിന്. ഇതോടെ ഇതിനുള്ളിൽ എന്തോ ഉണ്ടെന്നു കരുതി പാറ പൊട്ടിച്ചു നോക്കുന്നതിന് വേണ്ടി ഒരു കൂടം ഉപയോഗിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല . കൂടത്തിന് പോലും പാറയുടെ മേൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇദ്ദേഹം ഇത് എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടി പുരാവസ്തു ഗവേഷകരെ സമീപിച്ചത്.

ROCK 2
കുഴിച്ചത് സ്വർണ്ണം തേടി; കിട്ടിയത് 4.6 ബില്യൺ വർഷം പഴക്കമുള്ള പാറക്കഷണം; ഇതിന്‍റെ ഉള്ളില്‍ മറഞ്ഞിരിക്കുന്നത് പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യം 1

 സ്വർണ്ണം തേടി കുഴിയെടുത്ത ഇയാൾക്ക് ലഭിച്ചത് വെറും പാറയായിരുന്നില്ല ഒരു കഷണം അപൂർവ്വ ഉൽക്കയായിരുന്നു എന്ന് ഗവേഷകർ പറയുന്നു. സൗരയൂഥം ഉണ്ടാകുന്ന കാലം മുതലുള്ള അത്യപൂർവയിനം മഴത്തുള്ളികൾ ഈ പാറയുടെ ഉള്ളിൽ ഉള്ളതായി ഗവേഷകർ അനുമാനിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഇത്തരമൊരു അപൂർവ്വയിലും പാറക്കഷണം രൂപംകൊള്ളുക. ഹോളിന് ഇത് ലഭിച്ചത് 2015 ലാണ്. 4.6 ബില്ല്യണ്‍ വർഷം പഴക്കമാണ് ഗവേഷകർ ഇതിന് വിലയിരുത്തുന്നത്.

 ഭൂമിയിൽ സാധാരണ കാണുന്ന പാറകളിൽ നിന്നും വ്യത്യസ്തമായി ഇരുമ്പിന്റെയും നിക്കലിന്റെയും വളരെ സാന്ദ്രതയുള്ള രൂപങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഈ പാറ. അതുകൊണ്ടുതന്നെ ഇതിന് ഭാരം കൂടുതലായിരിക്കും. സൗരയൂഥത്തെ തന്നെ രൂപപ്പെടുത്തിയ വാതകത്തിന്റെ സൂപ്പർ ഹോട്ട് മേഘത്തിൽ നിന്നും ക്രിസ്റ്റിലൈസ് ചെയ്യപ്പെട്ട സിലിക്കേറ്റ് ധാതുക്കളുടെ തുള്ളികൾ ഇതിന്റെ ഉള്ളിൽ ഉണ്ടാകാം എന്നാണ്  ഗവേഷകർ അനുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button