അമിതാഭ് ബച്ചന്റെ ചിത്രമോ , പേരോ , ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കാൻ പാടില്ല; നിർണായകമായ ഉത്തരവുമായി ഡൽഹി ഹൈക്കോടതി; ഈ സുപ്രധാനമായ ഉത്തരവിന് പിന്നില്‍

 അമിതാഭ് ബച്ചനിൽ നിന്നും മുൻകൂർ അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ ചിത്രമോ ,  പേരോ , ശബ്ദമോ , ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന് ഡൽഹി ഹൈക്കോടതി. ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഈ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.

amithab bachan 2
അമിതാഭ് ബച്ചന്റെ ചിത്രമോ , പേരോ , ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കാൻ പാടില്ല; നിർണായകമായ ഉത്തരവുമായി ഡൽഹി ഹൈക്കോടതി; ഈ സുപ്രധാനമായ ഉത്തരവിന് പിന്നില്‍ 1

 നേരത്തെ ഒരു വ്യക്തി എന്ന നിലയിൽ തന്റെ അവകാശങ്ങൾ ബോധപൂർവ്വം ലംഘിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അമിതാഭ് ബച്ചൻ കോടതിയിൽ ഹർജി സമർപ്പിച്ചത്.  ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് നവീൻ ചാവല യാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍  രാജ്യത്ത് വളരെ പ്രശസ്തനും നിരവധി പരസ്യങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന് കോടതി നിരീക്ഷിച്ചു. വലിയ  താര പദവിയുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ ചിത്രങ്ങളും ശബ്ദവും മറ്റും ഉപയോഗിക്കുന്നത് ഒരു വ്യക്തി എന്ന നിലയിൽ അവകാശങ്ങളുടെ പരിപൂർണ്ണമായ ലംഘനമാണ്.  ഇത് എല്ലാ അര്‍ത്ഥത്തിലും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അമിതാഭ് ബച്ചനിൽ നിന്നും മുൻകൂർ അനുമതി വാങ്ങാതെ പേരും ചിത്രവും ശബ്ദവും മറ്റു ഉപയോഗിക്കുന്നത് അദ്ദേഹത്തിന് അപകീർത്തി ഉണ്ടാക്കാൻ കാരണമായേക്കാം. ഇത് വലിയ ഉപദ്രവം ആയിരിക്കും അദ്ദേഹത്തിന് സൃഷ്ടിക്കുക. അതുകൊണ്ടാണ് ഇത് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ തന്റെ അനുമതി വാങ്ങാതെ ഓൺലൈന്‍ ലോട്ടറി പോലെയുള്ളവയുടെ പരസ്യങ്ങളിലും മറ്റും തന്റെ ചിത്രവും ശബ്ദവും ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബച്ചൻ കോടതിയിൽ ഹർജി സമർപ്പിച്ചത്. രാജ്യത്തെ അറിയപ്പെടുന്ന സീനിയർ അഭിഭാഷകരായ ഹരീഷ് സാൽവയാണ് ബച്ചനു വേണ്ടി കോടതിയിൽ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button