പോലീസിനെ എലിക്കു പേടിയില്ല; സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോ കഞ്ചാവ് എലി തിന്നു തീർത്തു; 1000 ലിറ്റര്‍ മദ്യം എലി കുടിച്ചു തീര്‍ത്തു; യുപി പോലീസ്; തെളിവ് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; സംഭവം ഇങ്ങനെ

സാമൂഹ്യ വിരുദ്ധരിൽ നിന്നും പിടി കൂടി സൂക്ഷിച്ചു വെച്ച 500 കിലോ കഞ്ചാവ് തിന്നു തീർത്തു എന്ന വാദം ഉന്നയിച്ച് ഉത്തർപ്രദേശ് പോലീസ് കോടതിയിൽ. മധുര ജില്ലയിലുള്ള വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് തിന്നു തീർത്തത് എന്നാണ് പോലീസ് കോടതിയിൽ പറഞ്ഞത്. സാമൂഹിക വിരുദ്ധരില്‍ നിന്നും പിടിച്ചെടുത്ത ഉത്പന്നങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു പോലീസ്.

mouse 1
പോലീസിനെ എലിക്കു പേടിയില്ല; സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോ കഞ്ചാവ് എലി തിന്നു തീർത്തു; 1000 ലിറ്റര്‍ മദ്യം എലി കുടിച്ചു തീര്‍ത്തു; യുപി പോലീസ്; തെളിവ് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; സംഭവം ഇങ്ങനെ 1

 60 ലക്ഷം രൂപ വിലവരുന്ന 581 കിലോഗ്രാം കഞ്ചാവായിരുന്നു പോലീസ് സ്റ്റേഷൻ സൂക്ഷിച്ചിരുന്നത്. ഇത്രയും കഞ്ചാവ് എലി തിന്നു തീർത്തു എന്ന പോലീസിന്റെ വിശദീകരണം കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്ന് തെളിവ് ഹാജരാക്കാൻ കോടതി ഉത്തരവിടുക ആയിരുന്നു. പോലീസ് പിടികൂടിയ നിയമ വിരുദ്ധ വസ്തുക്കൾ എല്ലാം എലി നശിപ്പിച്ചു എന്നാണ് പോലീസിന്റെ അഭിഭാഷകൾ കോടതിയിൽ പറഞ്ഞത്. മാത്രമല്ല എലികൾക്ക് പോലീസിനെ പേടിയില്ലെന്നും ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് തെളിവ് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.

mouse 2
പോലീസിനെ എലിക്കു പേടിയില്ല; സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോ കഞ്ചാവ് എലി തിന്നു തീർത്തു; 1000 ലിറ്റര്‍ മദ്യം എലി കുടിച്ചു തീര്‍ത്തു; യുപി പോലീസ്; തെളിവ് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; സംഭവം ഇങ്ങനെ 2

നേരത്തെയും യുപിയിലെ വിവിധ പോലീസ് സ്റ്റേഷനുകൾ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ട്രക്കിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 356 കിലോഗ്രാം കഞ്ചാവ് കോടതിയിൽ എത്തിയപ്പോൾ എലി തിന്നുവെന്നാണ് പോലീസ് പറഞ്ഞത്. ഉത്തർപ്രദേശിലെ മറ്റൊരു സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 1000 ലിറ്റർ മദ്യവും എലി കുടിച്ചു തീർത്തതായി മുൻപൊരിക്കൽ പോലീസ് കോടതിയിൽ പറഞ്ഞിരുന്നു. യൂ പീയില്‍ ഇത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി തവണ ഇത്തരത്തില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും തെളിവുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.    

Leave a Reply

Your email address will not be published. Required fields are marked *

Back to top button