കാമുകനെ കാണാൻ 5000 കിലോമീറ്റർ യാത്ര ചെയ്തു വന്ന 51കാരി എത്തപ്പെട്ടത് അവയവ മാഫിയയുടെ വലയിൽ; പിന്നീട് സംഭവിച്ചത്; ഒരു സ്ത്രീയുടെ  ഉദ്വേഗജനകമായ യാത്രയുടെ അന്ത്യം

കാമുകനെ ഒരു നോക്കു കാണുന്നതിനു വേണ്ടി 5000 കിലോമീറ്റർ ദൂരം താണ്ടി യുവതിയ്ക്ക് സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ഇപ്പോൾ വര്‍ത്തകളില്‍ നിറയുന്നത്. ആദ്യമായി തന്റെ കാമുകനെ നേരില്‍ കാണാനായി ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു ഇവർ. എന്നാല്‍ 51 കാരി അറിഞ്ഞിരുന്നില്ല താൻ ചെന്ന് കയറുന്നത് അവയവ മാഫിയയുടെ കെണിയിലേക്ക് ആയിരിക്കും  എന്ന്. ബ്ലാങ്ക അരല്ലാനോ എന്ന മെക്സിക്കൻ സ്വദേശിനിയാണ് അവയവം മാഫിയയുടെ വലയിൽ സ്വയം ചെന്ന് കയറിയത്.

LOVERS TRAVEL 1
കാമുകനെ കാണാൻ 5000 കിലോമീറ്റർ യാത്ര ചെയ്തു വന്ന 51കാരി എത്തപ്പെട്ടത് അവയവ മാഫിയയുടെ വലയിൽ; പിന്നീട് സംഭവിച്ചത്; ഒരു സ്ത്രീയുടെ  ഉദ്വേഗജനകമായ യാത്രയുടെ അന്ത്യം 1

ഓൺലൈൻ മുഖേന പരിചയപ്പെട്ട യുവാവുമായി ഇവർ പ്രണയത്തിലായി.  പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ കാമുകനെ കാണാൻ വേണ്ടി ഇവർ വീടുവിട്ടിറങ്ങി. മെക്സിക്കോയിൽ നിന്നും ലിമയിലേക്കാണ് ഇവർ യാത്രതിരിച്ചത്. ജൂലൈ അവസാനത്തോടെയാണ് അരല്ലാലോ തന്റെ കാമുകനെ കാണാനായി യാത്ര തിരിച്ചത്. 37 കാരനായ ജുവാൻ പ്ലാന്ഗോ എന്ന യുവാവിനെ നേരിൽ കാണുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

 നവംബർ ആദ്യവാരം വരെ ആരെല്ലാനോ തന്റെ കുടുംബത്തിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. താൻ കാമുകനെ നേരിൽ കണ്ടുവെന്നും പ്രണയബന്ധം നല്ല രീതിയിൽ മുന്നോട്ടു പോവുകയാണെന്നും ഇവൾ പിന്നീട് കുടുംബത്തെ അറിയിച്ചു. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

 ഇതിനിടയാണ് നവംബർ 9ന് ഒരു ബീച്ചിൽ നിന്നും അരല്ലാനയുടെ മൃതശരീരം മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇവരുടെ മൃതദേഹം ആകെ വികൃതമാക്കപ്പെട്ടിരുന്നു. ശരീരത്തിനുള്ളിൽ ആന്തരിക അവയവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവയവങ്ങൾ നീക്കം ചെയ്തതിനു ശേഷം ഇവരെ അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ കാമുകനെ പോലീസ് പിടികൂടി. എന്നാൽ ഇയാൾ കുറ്റം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും  കൂട്ടു  പ്രതികൾ എല്ലാവരും ഉടന്‍ വലയിലാകുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button