പെണ്‍കുട്ടികളെ പുരുഷന്റെ വീട്ടിലേക്ക് വിവാഹം കഴിച്ചുകൊണ്ട് പോകുന്നത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണ്; പുരുഷന്മാരെ ഇങ്ങനെ പറഞ്ഞു വിടാറുണ്ടോ; ഷൈന്‍ ടോം ചാക്കോ

ലിംഗസമത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ എല്ലാകാലത്തും നാട്ടിൽ സജീവമാണ്.സോഷ്യൽ മീഡിയ കൂടി വ്യാപകമായതോടെ ഇത്തരത്തിലുള്ള ചർച്ചകളുടെ തോത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി നിൽക്കുന്ന പലരും ലിംഗപരമായി വിവേചനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

shine tom 1
പെണ്‍കുട്ടികളെ പുരുഷന്റെ വീട്ടിലേക്ക് വിവാഹം കഴിച്ചുകൊണ്ട് പോകുന്നത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണ്; പുരുഷന്മാരെ ഇങ്ങനെ പറഞ്ഞു വിടാറുണ്ടോ; ഷൈന്‍ ടോം ചാക്കോ 1

എവിടെയാണ് നമ്മുടെ നാട്ടിൽ ജെൻഡർ ഇക്വാലിറ്റി എന്ന് ഷൈൻ ചോദിക്കുന്നു. കല്യാണസമയത്ത് മകളോട് പറയുന്നത് ഇനി വിവാഹം കഴിച്ചു കൊണ്ടുപോകുന്ന ആളിന്റെ വീട്ടിൽ പോയി താമസിക്കണം എന്നാണ്. അത് പൊളിറ്റിക്കൽ ഇൻ കറക്റ്റ് ആണ്. പുരുഷന്മാരേ ഇങ്ങനെ പറഞ്ഞു വിടാറുണ്ടോ എന്ന് ഷൈൻ ചോദിക്കുന്നു.

 ബന്ധു വീടുകളിൽ പോലും ഒരു ദിവസത്തിൽ കൂടുതൽ പുരുഷന്മാർ നിൽക്കാറില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് ഒരു ബന്ധവും ഇല്ലാത്ത വീട്ടിൽ അവർ നിൽക്കുക. ഭർത്താവിന്റെ വീട് അവരെ പോലും കാണിക്കാതെയാണ് കൊണ്ടുപോകുന്നത്. അവിടെ താമസിക്കേണ്ട ആൾ അത് കാണുന്നില്ല, മറ്റ് പലരുമാണ് വിവാഹത്തിനു മുൻപ് ആ വീട് കാണുന്നത്. ഇതുവരെ ഈ വിഷയം ആരും ചോദ്യം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല.

വിപ്ലവം സംഭവിക്കേണ്ടത് അവിടെയാണ്. അതല്ലാതെ ഒരേ പോലത്തെ വസ്ത്രം ധരിക്കുന്നതും ഒരേ സമയങ്ങളിൽ പുറത്തിറങ്ങുകയും ചെയ്യുന്നതിലല്ല ഇക്വാളിറ്റി വേണ്ടത്. ഒരു വട്ടം വരച്ചതിനു ശേഷം അതിന്റെ ഉള്ളിൽ സുഖസുന്ദരമായി സ്വാതന്ത്രത്തോടെ ജീവിച്ചോളൂ എന്നാണ് സ്ത്രീകളോട് പറയുന്നത്.അതാണ് സ്വാതന്ത്ര്യം. അവരുടെ ചിന്തയിൽ പോലും സ്വാതന്ത്ര്യം എന്നൊന്നില്ല. ആരൊക്കെയോ ചിന്തിച്ച് വന്നത് തന്നെയാണ് മറ്റുള്ളവരും ചിന്തിച്ചു വച്ചിരിക്കുന്നത്.

ലൈംഗിക വിദ്യാഭ്യാസം ഏറ്റവും വ്യക്തമായി പഠിപ്പിക്കേണ്ടതാണ്,എന്നാൽ അത് അവ്യക്തമായാണ് പഠിപ്പിക്കുന്നത്. അത് പഠിക്കാത്തത് കൊണ്ട് സംഭവിക്കുന്ന പല പ്രശ്നങ്ങളുമുണ്ട്. അതുതന്നെയാണ് നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. മനുഷ്യൻ എന്താണെന്നും ആണ് എന്താണ് പെണ്ണ് എന്താണ് എന്നും അവരുടെ അവയവങ്ങൾ എന്താണ് എന്നും ആരും ഇവിടെ പഠിപ്പിച്ചു കൊടുക്കാറില്ല. ആ വിദ്യാഭ്യാസമാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button