പ്രമാദമായ കേസുകളിൽ പ്രതിയുടെ വക്കാലത്തില്ലാതെ സ്വയം ഹാജരാകുന്നു; അഡ്വക്കേറ്റ് ആളൂരിന് നോട്ടീസ്

കേരളത്തിലെ പ്രമാദമായ പല കേസുകളിലും നേരിട്ട് ഹാജരാകാറുള്ള അഭിഭാഷകനാണ് അഡ്വക്കേറ്റ് ആളൂർ. പലപ്പോഴും പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാതെയാണ് ആളൂർ കോടതിയിൽ ഹാജരാകാറുള്ളത് എന്ന പ്രചരണം ശക്തമാണ്. ഇത് ശരിവെക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കൊച്ചിയിൽ 19 വയസ്സുള്ള മോഡലിലെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതിയുടെ വക്കാലത്ത് ഇല്ലാതെ കോടതിയിൽ ഹാജരായ ആളൂരിന് കിട്ടിയത് മുട്ടൻ പണി.

aloor 1
പ്രമാദമായ കേസുകളിൽ പ്രതിയുടെ വക്കാലത്തില്ലാതെ സ്വയം ഹാജരാകുന്നു; അഡ്വക്കേറ്റ് ആളൂരിന് നോട്ടീസ് 1

പ്രതിയുടെ വക്കാലത്ത് ഇല്ലാതെ കോടതിയിൽ ഹാജരായതാണ് ആളൂരിന് വിനയായി മാറിയത്. ഇത് ഡിംബളിന്‍റെ  അഭിഭാഷകനായ അഫ്സൽ ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ കോടതിയിൽ രൂക്ഷമായ വാക്ക് തർക്കം ഉണ്ടായി. ഒരുവേള ഡിംബളിന്റെ അഭിഭാഷകനായ അഫ്സലിനോട് കോടതി മുറികളിൽ നിന്നും ഇറങ്ങി പോകാൻ പോലും ആളൂർ ആവശ്യപ്പെട്ടു. തുടർന്ന് ഈ വിധത്തില്‍ ബഹളം വയ്ക്കാൻ ഇത് ചന്ത അല്ലെന്ന് കോടതി ഓർമിപ്പിച്ചു. താൻ കേസ് ഏൽപ്പിച്ചത് അഭിഭാഷകനായ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംബൽ കോടതിയിൽ പറഞ്ഞു. തുടർന്നാണ് അഭിഭാഷകർ തമ്മിലുള്ള വാക്കേറ്റം അവസാനിച്ചത്.

പിന്നീട് ഈ വിഷയത്തിൽ ബാർ കൗൺസിൽ ഇടപെട്ടു. അഡ്വക്കേറ്റ് ആളൂർ ഉൾപ്പെടെ ആറ് വക്കീലന്മാരിൽ നിന്നും വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ടു എന്തെങ്കിലും കാരണം കാണിക്കാൻ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കകം അത് രേഖാമൂലം സമർപ്പിക്കണമെന്നാണ് ബാർ കൌണ്‍സില്‍ ആളുരിന് അയച്ചിരിക്കുന്ന നോട്ടീസിൽ പറയുന്നത്. കോടതിയിൽ വെച്ച് മോശമായി പെരുമാറിയതിനാണ് ആളൂരിന് ബാർ കൗൺസിൽ നോട്ടീസ് നൽകിയിരിക്കുന്നത്.

അതേ സമയം  യുവ മോഡലിനെ വാഹനത്തിനുള്ളില്‍ വച്ച് കൂട്ട ബലാത്സംഗം നടത്തിയ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button