വരൻ കുതിരപ്പുറത്ത് വരണം; സമ്മതിക്കില്ലെന്ന് മേൽ ജാതിക്കാർ; 16 സബ് ഇൻസ്പെക്ടർമാർ, ഒരു സർക്കിൾ ഇൻസ്പെക്ടർ എന്നിവരുൾപ്പെടെ 60 പേർ അടങ്ങുന്ന പോലീസ് സംഘം വിവാഹത്തിന് സുരക്ഷയൊരുക്കി
ഉത്തർപ്രദേശിൽ നടന്ന ഒരു വിവാഹം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഈ വിവാഹത്തിന് ഒരുക്കിയിരുന്ന സുരക്ഷാ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇത് ഇത്രത്തോളം ശ്രദ്ധിക്കപ്പെട്ടത്. വിവാഹത്തിന് കുതിരപ്പുറത്ത് വരന് വരണമെന്നതായിരുന്നു വധുവിന്റെ കുടുംബത്തിന്റെ ആഗ്രഹം. മേല്ജാതിക്കാര് ഇതിനെ എതിര്‍ത്തു. ദളിത് വിവാഹമായതുകൊണ്ട് മേൽ ജാതിക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംഘർഷാവസ്ഥ ഉടലെടുക്കുമെന്ന് മനസ്സിലായതോടെ വൻ പോലീസ് സന്നാഹമാണ് വിവാഹത്തിന് സംരക്ഷണം ഒരുക്കിയത്. ഒരു സർക്കിൾ ഇൻസ്പെക്ടറും 14 സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ 60 പേർ അടങ്ങുന്ന പോലീസ് സംഘമാണ് ഈ വിവാഹത്തിന് സംരക്ഷണം ഒരുക്കി നൽകിയത്. വിവാഹം നടന്നത് ബറേലിയിലെ സാമ്പൽ എന്ന ഗ്രാമത്തിലാണ്.
വിവാഹത്തിന്റെ ഘോഷയാത്രയ്ക്ക് വരന് കുതിരപ്പുറത്ത് വരണം എന്നതായിരുന്നു വധുവിന്റെയും വീട്ടുകാരുടെയും ആഗ്രഹം. ഘോഷയാത്രയിൽ ഡിജെ മ്യൂസിക് വെക്കാനും ഇവർ തീരുമാനിച്ചു . ഇങ്ങനെ ചെയ്താല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മേല്ജാതിക്കാര് മുന്നറിയിപ്പ് നല്കി. ഇതോടെയാണ് വധുവിന്റെ ബന്ധുക്കൾ പോലീല് പരാതിയുമായി എത്തിയത് . വീട്ടുകാരുടെ അപേക്ഷയെ തുടർന്നാണ് പോലീസ് വിവാഹത്തിന് സംരക്ഷണം ഒരുക്കി നൽകിയത്. വിവാഹത്തിന് ഒരു തടസ്സവും ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ഒരുക്കി . മാത്രമല്ല വധൂരന്മാർക്ക് വിവാഹ സമ്മാനമായി 11000 രൂപയും പോലീസുകാർ നൽകി . വിവാഹത്തിന് വേണ്ട എല്ലാ സംരക്ഷണവും ഒരുക്കി നൽകിയ യുപി പോലീസിനോടുള്ള നന്ദി വധുവിന്റെ വീട്ടുകാർ അറിയിച്ചു. ഏതായലും ഈ വിവാഹം സമൂഹ മാധ്യമത്തിലടക്കം വലിയ വാര്‍ത്തയായി മാറി.