പിതാവിന്റെ കൊലപാതകം; പതിനാലാം വയസ്സിൽ ആയുധമേന്താൻ അവളെ പ്രേരിപ്പിച്ചു; രാജസ്ഥാനിലെ ആദ്യത്തെ വനിതാ കൊള്ളക്കാരി കൊമേഷ് ഗുർജർ ഒരു പാഠപുസ്തകമാണ്

രാജസ്ഥാനിലെ ധോല്‍പുരിലെ നഗർ ഗ്രാമത്തിൽ ആണ് കോമേഷ് ഗൂർജർ ജനിച്ചത്. ഗുർജ്ജറിനു വെറും 14 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അവളുടെ പിതാവ് ക്രൂരമായി കൊല്ലപ്പെടുന്നത്. പിതാവിനെ കൊന്നവരോട് പ്രതികാരം ചെയ്യുന്നതിനു വേണ്ടിയാണ് ബുർജ്ജർ ആദ്യമായി ആയുധം എടുത്തത്. തുടർന്ന് രണ്ടു കൊലപാതകങ്ങൾ അവൾ നടത്തി. 18 ഓളം കേസുകളും അവളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TERROR 2
പിതാവിന്റെ കൊലപാതകം; പതിനാലാം വയസ്സിൽ ആയുധമേന്താൻ അവളെ പ്രേരിപ്പിച്ചു; രാജസ്ഥാനിലെ ആദ്യത്തെ വനിതാ കൊള്ളക്കാരി കൊമേഷ് ഗുർജർ ഒരു പാഠപുസ്തകമാണ് 1

അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണ് ഗുർജർ ആയുധ പരിശീലനം  ആരംഭിക്കുന്നത്. ഈ സമയത്ത് തന്നെയാണ് പോലീസുകാർ പോലും ഭയത്തോടെ കണ്ടിരുന്ന ജഗനുമായി ഗുര്‍ജര്‍ അടുപ്പത്തിലാകുന്നത്. ജഗനാണ് ഗുർജറിനു എ കെ 47 തോക്ക് ഉൾപ്പെടെ നൽകുകയും അത് ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്തത് ജഗനാണ്. നൂറിലധികം കേസുകളിലെ പ്രതിയാണ് ജഗൻ.

ഗുർജ്ജറും ജഗനും തങ്ങളുടെ കുടുംബജീവിതം ആരംഭിക്കുന്നത് വനത്തിനുള്ളിൽ വച്ചാണ്. ആകെ ദുസ്സഹമായിരുന്നു ഗുർജറിന്റെ ജീവിതം. വെള്ളം പോലും ലഭിക്കാത്ത ദിവസങ്ങളോളം വനത്തിൽ കഴിയേണ്ടതായി വന്നു. വിശപ്പ് സഹിച്ച് ദിവസങ്ങളോളം വനത്തില്‍ ഒളിവിൽ കഴിയുമായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ച് വനത്തിനുള്ളിൽ കഴിയുന്നത് അത്ര എളുപ്പമായിരുന്നില്ല.

പ്രസവത്തിനു വേണ്ടിയാണ് ഗുർജർ ടൗണിൽ എത്തുന്നത്. ഗുര്‍ജറിന്റെ ഒപ്പം പോകാൻ മറ്റാർക്കും കഴിഞ്ഞിരുന്നില്ല. പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. വളരെയേറെ യാതനകൾ സഹിച്ച് ഗുർജർ ജന്മം നൽകിയ കുട്ടിക്ക് സംസാരശേഷിയും കേൾവശക്തിയും ഇല്ലായിരുന്നു.  പ്രസവത്തിനുശേഷം ഗുർജർ വീണ്ടും വനത്തിലേക്ക് തിരികെ പോയി.

2008ല്‍  വീണ്ടും ഗർഭിണിയായപ്പോഴും അവൾ മലയിടുക്കിൽ തന്നെയായിരുന്നു. ആ സമയത്താണ് ഗുർജറിനെയും സംഘത്തെയും പോലീസ് വളയുന്നത്. അന്നുണ്ടായ ആക്രമണത്തിൽ ഗുർജറിന് വെടിയേറ്റ് പരിക്കുപറ്റി. അങ്ങനെയാണ് ഗുർജർ പോലീസ് പിടിയിലാകുന്നത്. അന്ന് നടന്ന ആക്രമണത്തിൽ ഗർഭസ്ഥശിശു മരണപ്പെട്ടു. ആ സംഭവത്തിനു ശേഷം ഗുർജറും ജഗനും ആയുധം വച്ച് കീഴടങ്ങി.

 പിന്നീട് ജയിലിൽ നിന്നും മോചിത ആയതിനുശേഷം സാധാരണ ജീവിതം ആരംഭിച്ചു. എങ്കിലും പിന്നീട് നിരവധി തവണ ഗുർജ്ജറിന് ജയിലിൽ പോകേണ്ടതായി വന്നു. അഞ്ചുവർഷം മുൻപാണ് ഗുർജറിന് കാജൽ എന്ന മകൾ ജനിക്കുന്നത്. ഇന്ന് പശുവിനെ വളർത്തിയും പാൽ വില്പന നടത്തിയും കൃഷി ചെയ്തും ഒക്കെയാണ് അവർ ജീവിതം മുന്നോട്ടു നയിക്കുന്നത്. രാജസ്ഥാനിലെ ആദ്യത്തെ വനിതാ കൊള്ളക്കാരി താനായിരുന്നു എങ്കിലും ഇപ്പോൾ എല്ലാം മറക്കാൻ ശ്രമിക്കുകയാണെന്ന് ഗുർജർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button