ആപ്പിളും ഗൂഗിളും സൂക്ഷിച്ചോളൂ; സ്വന്തമായി ഫോണ്‍ ഇറക്കാൻ ഒരുങ്ങി ഇലോൺ മസ്ക്
മുന്നറിയിപ്പുമായി ട്വിറ്റർ മേധാവി ഇലോൺ മാസ്ക്. ഇത്തവണ മസ്ക് മുന്നറിയിപ്പ് നൽകുന്നത് ആപ്പിളിനും ഗൂഗിളിനും ആണ്. നിവൃത്തിയില്ലാതെ വന്നാൽ സ്വന്തമായി ഒരു ഫോൺ തന്നെ ഇറക്കും എന്നാണ് ട്വിറ്റർ മേധാവിയായ ഇലോൺ മസ്ക് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മസ്ക് സോഷ്യൽ മീഡിയയിലേക്ക് ഇറങ്ങിയത് തന്നെ പല വമ്പൻമാരുടെയും ചങ്കിടിപ്പ് വർദ്ധിപ്പിച്ചു കൊണ്ടാണ്. എന്നാല്‍ മസ്കിനും ട്വിറ്ററിനും എതിരെ വലിയ തോതിലുള്ള പ്രചാരണങ്ങളാണ് നടന്നത്. മസ്ക് ട്വിറ്ററിനെ തന്നെ ഇല്ലാതാക്കുമെന്നു പലരും വ്യാപകമായി പ്രചരിപ്പിച്ചു. ആപ്പിളും ഗൂഗിളും തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്നും ട്വിറ്ററിനെ നീക്കം ചെയ്യും എന്ന തരത്തിൽ പോലും കിവതന്തികൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് മുന്നറിയിപ്പുമായി ഇ ലോൺ മസ്ക് രംഗത്ത് എത്തിയത്. പുതിയ ഫോണ്‍ എന്ന ആശയം മസ്ക് പങ്ക് വയ്ക്കാന്‍ തന്നെ കാരണം ഇതാണ്. അങ്ങനെ സംഭവിച്ചാൽ അത് ഗൂഗിളിനും ആപ്പിളിനും കടുത്ത വെല്ലുവിളിയായി മാറും.
അടുത്തിടെയാണ് ട്വിറ്ററിന്റെ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ മസ്ക് പ്രഖ്യാപിച്ചത്. 8 ഡോളറാണ് ഈ പ്ലാനിന് മസ്ക് ഈടാക്കാൻ പദ്ധതിയിടുന്നത്. ഇങ്ങനെ ഉണ്ടായാല്‍ അതിലൂടെ ട്വിറ്ററിന്റെ വരുമാനം ക്രമാതീതമായി ഉയരും. ഉള്ളടക്കവുമായി ബന്ധപ്പെട്ട മോഡറേഷൻ പ്രശ്നങ്ങളുടെ പേരിൽ ആപ്പിളോ ഗൂഗിളോ തങ്ങളുടെ സ്റ്റോറിൽ നിന്ന് ട്വിറ്റർ നിരോധിക്കുകയാണെങ്കിൽ കടുത്ത നടപടികൾ ആയിരിക്കും മസ്കന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് ടെക് ഭീമന്മാരെ പ്രതികൂലമായി ബാധിച്ചേക്കാം. മറ്റാരും ചിന്തിക്കാത്ത ഭ്രാന്തൻ രീതികൾ ബിസിനസ്സിൽ ഉള്‍പ്പെടുത്തി വിജയിപ്പിച്ച ചരിത്രമുള്ള വ്യക്തിയാണ് മസ്ക്. അതുകൊണ്ടുതന്നെ മസ്കന്റെ ഈ ഭീഷണിയെ നിസ്സാരമായി കാണാനും കഴിയില്ല.