അർജന്റീന തോറ്റപ്പോൾ വിതുമ്പി കരഞ്ഞ കാസർകോട് സ്വദേശിയായ എട്ടാം ക്ലാസുകാരൻ അർജന്റീനയുടെ മത്സരം കാണാൻ ഖത്തറിലേക്ക് പറക്കുന്നു; ഇത് സ്വപ്നസാഫല്ല്യം

ലോകമെമ്പാടും ഫിഫാ വേൾഡ് കപ്പിന്റെ അലയൊലികൾ മുഴങ്ങുകയാണ്. ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്നു. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ടീമാണ് അർജന്റീന. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയോട് അർജന്റീന തോൽവി ഏറ്റുവാങ്ങിയത് ആരാധകർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ആ വേദനയിൽ നിയന്ത്രണം വിട്ടു കരഞ്ഞ നിരവധി ഫാൻസില്‍ ഒരാളാണ് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ നിബ്രാസ് എന്ന എട്ടാം ക്ലാസുകാരൻ. ‘ഇനിയും കളി ബാക്കിയുണ്ട്., കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെ തകർത്ത് അർജന്റീന തങ്ങളുടെ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയപ്പോൾ നിബ്രാസിനെ തേടി മറ്റൊരു സന്തോഷം കൂടി വന്നു. മെസ്സി പടയുടെ അടുത്ത മത്സരം നേരിട്ട് കാണാൻ ഖത്തറിലേക്ക് പറക്കാനുള്ള അവസരമാണ് നിബ്രാസിന് ലഭിച്ചത്. ഡിസംബർ ഒന്നിന് പോളണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ അർജന്റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും എന്ന വിശ്വാസത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.

nabras 2
അർജന്റീന തോറ്റപ്പോൾ വിതുമ്പി കരഞ്ഞ കാസർകോട് സ്വദേശിയായ എട്ടാം ക്ലാസുകാരൻ അർജന്റീനയുടെ മത്സരം കാണാൻ ഖത്തറിലേക്ക് പറക്കുന്നു; ഇത് സ്വപ്നസാഫല്ല്യം 1

നിബ്രാസും കുടുംബവും കടുത്ത മെസ്സി ഫാൻസ് ആണ്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ നിബ്രാസിനു ഫുട്ബോളിനോട് കടുത്ത ഭ്രമം ഉണ്ടായിരുന്നു. നിബ്രാസിന്റെ വൈറൽ വീഡിയോ കണ്ടു സൗദിയിൽ നിന്നും ഖത്തറിൽ നിന്നും നിബ്രാസിനെ വിളിച്ച് ആശ്വസിപ്പിച്ചു. മെസ്സിയെ ഒരിക്കലെങ്കിലും നേരിൽ കാണുക എന്നത് നിബ്രാസിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങൾ ഒന്നാണ്. അത് സാധ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ നിബ്രാസ്. പയ്യന്നൂർ ഉള്ള ഒരു ട്രാവൽ ഏജൻസിയാണ് നിബ്രാസിന് ഖത്തറിലേക്ക് പോകാനുള്ള എല്ലാ സംവിധാനവും ഒരുക്കി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button