കാർഗിൽ യുദ്ധഭൂമിയിൽ ഇന്ത്യയുടെ അഭിമാനമായ ട്രക്ക് ഇങ്ങ് രാജാക്കാട് ഉണ്ട്; ഇത് ചരിത്രത്തിന്റെ തിരുശേഷിപ്പ്

ഇന്ത്യ ഐതിഹാസികമായ വിജയമാണ് കാർഗിൽ യുദ്ധത്തിൽ കൈവരിച്ചത്. ഈ യുദ്ധത്തിൽ രാജ്യത്തിന്റെ അഭിമാന താരമായി പോരാടിയതാണ് സീൽ എന്ന ഈ ട്രക്ക്. ഇനിമുതൽ ഈ വാഹനം രാജാ കാട്ടുള്ള സ്വകാര്യ ഹോട്ടലിന്റെ മുന്നിൽ ഉണ്ടാകും. 1999 മെയ് മുതൽ ജൂലൈ വരെ കാർഗിലെ ടൈഗർ ഹിൽസിലും നിയന്ത്രണ മേഖലകളിലും ഉൾപ്പെടെ ഈ ട്രക്ക് ഇന്ത്യയുടെ വിശ്വസ്തനായി പോരാട്ടത്തില്‍ പങ്ക് കൊണ്ടു. ഇനിമുതൽ ഈ വാഹനം രാജാ കാട്ടിലുള്ള ലെമൺ ഗ്രാസ് എന്ന ഹോട്ടലിനു അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നില്ക്കും.

cargill 2
കാർഗിൽ യുദ്ധഭൂമിയിൽ ഇന്ത്യയുടെ അഭിമാനമായ ട്രക്ക് ഇങ്ങ് രാജാക്കാട് ഉണ്ട്; ഇത് ചരിത്രത്തിന്റെ തിരുശേഷിപ്പ് 1

കര്‍ഗിലിലെ  ഐതിഹാസികമായ വിജയത്തിന് ശേഷം ഈ ട്രക്ക് പത്താംകോട്ട് എത്തിച്ചിരുന്നു. ഇ വി എം ഗ്രൂപ്പിന്റെ ഉടമ ജോസ് മാത്യുവാണ് ഈ വാഹനം ലേലത്തിന് പിടിക്കുന്നത്. 20 ലക്ഷം രൂപ മുടക്കിയാണ് ഇദ്ദേഹം വാഹനം ലേലത്തിന് എടുത്തത്. കഴിഞ്ഞ ദിവസമാണ് വാഹനം രാജാക്കോട്ടുള്ള ഇവിഎം ഗ്രൂപ്പിന്റെ ലെമൻ ഗ്രാസ് എന്ന ഹോട്ടലിൽ എത്തിച്ചത്. കാര്‍ഗിലില്‍ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന 24 ഓക്സിജൻ സിലിണ്ടറുകൾ ഇപ്പോഴും വിവാഹത്തിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്.

സില്‍ ഒരു റഷ്യൻ നിർമ്മിത വാഹനമാണ്. 1966 മോഡൽ ട്രക്കാണിത്. ഇതിൽ മിസൈലുകൾ റീഫിൽ ചെയ്യുന്നതിന് ആവശ്യമായ ഓക്സിജന്‍ സിലിണ്ടറുകൾ യുദ്ധരംഗത്ത് എത്തിക്കുന്ന ദൗത്യമാണ് നിര്‍വഹിച്ചത്. കാർഗിൽ യുദ്ധത്തിൽ ഈ വാഹനം അതീവ നിർണായകമായ പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന നിരവധി വാഹനങ്ങൾ ഇവിഎം ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് ഉടമ ജോസ് മാത്യു പറയുന്നു.

 നിലവിൽ ഇവിഎം ഗ്രൂപ്പിന്റെ ശേഖരത്തിൽ ഇടുക്കി ഡാം നിർമ്മാണത്തിന് ആവശ്യമായ യന്ത്രങ്ങൾ എത്തിച്ച മാക്ക് ട്രക്ക്,  ഹിറ്റാച്ചിയുടെ പഴയകാലത്തെ ക്രയിൻ എന്നിവയും ഉണ്ട്. നിർണായകമായ ദൗത്യം നിർവഹിച്ച ഈ യന്ത്ര സാമഗ്രികൾ വരും തലമുറയ്ക്ക് കാണുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടിയാണ് തങ്ങൾ വാങ്ങി സംരക്ഷിച്ചു പോരുന്നതെന്ന് ഇവിഎം ഗ്രൂപ്പിന്റെ ഉടമ ജോസ് മാത്യു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button