ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫ് ആയി; പാമ്പിനെ മൈക്കായി ഉപയോഗിച്ചു; വാവ സുരേഷിന്റെ നടപടി വിവാദത്തിൽ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നടന്ന ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ആയപ്പോൾ കയ്യിൽ കരുതിയിരുന്ന മൂർഖൻ പാമ്പിനെ മൈക്കാക്കി ഉപയോഗിച്ച വാവ സുരേഷിന്റെ നടപടി വൻ വിവാദമായി മാറി.
പരിപാടിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ മൈക്ക് ഓഫ് ആയി പോയപ്പോൾ പകരം തന്റെ കൈവശം ഉണ്ടായിരുന്നു പാമ്പിനെ വാവ സുരേഷ് മൈക്ക് ആയി ഉപയോഗിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നഴ്സിംഗ് സർവീസ് ഡിപ്പാര്‍ട്ട്മെന്‍റും മെഡിക്കൽ കോളേജ് ക്ലിനിക്കൽ നേഴ്സിങ് എഡ്യൂക്കേഷനും ഒരുമിച്ചു ചേർന്ന് നടത്തിയ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു വാവ സുരേഷ് . സംഭവം ചർച്ചയായതോടെ സമൂഹ മാധ്യമത്തിൽ അടക്കം വാവ സുരേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നു വന്നത് . നിരവധി പേരാണ് വാവ സുരേഷിന്‍റെ ഈ നടപടിക്കെതിരെ രംഗത്ത് വന്നത്.
വാവ സുരേഷ് പാമ്പ് പിടുത്തത്തിന് ശാസ്ത്രീയമായി ഒരു മാർഗ്ഗങ്ങളും പാലിക്കുന്നില്ല എന്നും അതുകൊണ്ടു തന്നെ വാവ സുരേഷിനെ മെഡിക്കൽ കോളജിൽ എത്തിച്ച് ക്ലാസ് എടുപ്പിക്കുന്നത് ശരിയല്ല എന്നുമാണ് പലരും അഭിപ്രായപ്പെട്ടത് . ഇത് ഒരിയ്ക്കലും ശരിയായ ഒരു കീഴ്വഴക്കമല്ല. പാവ സുരേഷ് ചെയ്യുന്നത് നിയമ വിരുദ്ധമായ കാര്യങ്ങളാണ് . പാമ്പുകളെ ഒരു തരത്തിലും ശാസ്ത്രീയമായിട്ടല്ല കൈകാര്യം ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടി വിമർശനം നേരിട്ട വ്യക്തിയാണ് വാവ സുരേഷ്. അതുകൊണ്ട് തന്നെ വവാ സുരേഷിനെ പോലെ ഒരാളെ ഇതുപോലെ ക്ലാസ് എടുക്കാൻ ക്ഷണിച്ചത് ഒരിയ്ക്കലും ശരിയായ നടപടിയല്ല എന്നും ഒരു വിഭാഗം ആരോപിച്ചു.