നീണ്ട 50 വർഷത്തിനു കാണാതായ കുട്ടിയെ  കണ്ടെത്തി; ഇത് അപൂർവ്വ സംഗമം

50 വർഷത്തിനു മുമ്പ് കുട്ടിയെ നോക്കാൻ വന്ന സ്ത്രീ തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ ഒടുവിൽ കുടുംബം കണ്ടെത്തി. ടെക്സസില്‍ നിന്നാണ് മെലീസ ഹൈസ്മിത് എന്ന കുഞ്ഞിനെ വീട്ടിൽ നോക്കാൻ വന്ന ആയ തട്ടിക്കൊണ്ടു പോയത്. ഈ സംഭവം നടന്നത് 1971 ലാണ്. കുട്ടിയെ നോക്കാൻ ആളിനെ ആവശ്യമുണ്ടെന്ന് കാണിച്ച് മെലിസയുടെ മാതാവായ ആൾട്ടോ അപ്പന്റെകോ നൽകിയ പരസ്യം കണ്ട് എത്തിയ യുവതിയാണ് കുട്ടിയെയും തട്ടിക്കൊണ്ട് കടന്നു കളഞ്ഞത്. അന്ന് ഇത് വലിയ വാര്ത്ത ആയിരുന്നു. 

kidnapped 1
നീണ്ട 50 വർഷത്തിനു കാണാതായ കുട്ടിയെ  കണ്ടെത്തി; ഇത് അപൂർവ്വ സംഗമം 1

കുട്ടിയെ കാണാതായ വിവരം കാണിച്ച് പോലീസിൽ പരാതി നൽകി, പക്ഷേ ഒരു പ്രയോജനവും  ഉണ്ടായില്ല. ആദ്യമൊക്കെ പോലീസ് ഊര്‍ജിതമായി അന്വേഷിച്ചു എങ്കിലും പിന്നീട് ആ അന്വേഷണം പേരിനു മാത്രമായി. വർഷങ്ങൾ പിന്നിട്ടതോടെ പോലീസ് ഈ കേസ് മറക്കുകയും ചെയ്തു. പക്ഷേ കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമം മാതാപിതാക്കൾ തുടർന്നു കൊണ്ടേയിരുന്നു. എല്ലാ നവംബറിലും അവര്‍ മകളുടെ പിറന്നാൾ ആഘോഷിക്കുമായിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിലൂടെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടേയിരുന്നു .  ജനിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന അടയാളങ്ങള്‍ എടുത്തു പറഞ്ഞാണ് പരസ്യം നല്കിയിരുന്നത്. 

kidnapp 1
നീണ്ട 50 വർഷത്തിനു കാണാതായ കുട്ടിയെ  കണ്ടെത്തി; ഇത് അപൂർവ്വ സംഗമം 2



കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരുടെ അന്വേഷണത്തിന് സമൂഹ മാധ്യമത്തിലൂടെ ആദ്യമായി ഒരു റിപ്ലൈ അജ്ഞാതനില്‍ നിന്നും ലഭിക്കുന്നത്. 1100 മൈൽ അപ്പുറത്ത് കുട്ടിയുണ്ട് എന്നായിരുന്നു സന്ദേശം ലഭിച്ചത്. തുടർന്ന് മാതാപിതാക്കൾ അവിടെ എത്തി മകളെ കണ്ടു. പിന്നീട് ഡിഎൻഎ ടെസ്റ്റിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്പ് നഷ്ടപ്പെട്ട കുട്ടിയാണ് ഇതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഈ സംഗമം ഹൃദയ ഭേദകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button