യുവാവിനെ കൊതുക് കടിച്ചു; ജീവൻ തിരിച്ചു കിട്ടാൻ വേണ്ടിവന്നത് 30 ശസ്ത്രക്രിയകൾ; ഞെട്ടാൻ വരട്ടെ, ഈ കൊതുകിനെ സൂക്ഷിക്കണം
കൊതുക് കടിക്കുന്നതിനെ ഒരിക്കലും അത്ര നിസ്സാരമായി കാണരുത് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഒരു 27 കാരന്റെ അനുഭവം. ജർമനിയിലെ റോഡർമാർക്ക് സ്വദേശിയായ സെബാസ്റ്റ്യൻ ആണ് കൊതുക് കടി ഏറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായത്. കൊതുക് കടി ഏറ്റതിന് ശേഷം സെബാസ്റ്റ്യന്‍ കോമയില്‍ ആയിരുന്നു. 30 ഓളം ശസ്ത്രക്രിയകൾ നടത്തിയതിന് ശേഷമാണ് ഇയാളുടെ ജീവൻ തിരിച്ചു കിട്ടിയത്. കൊതുകിന്റെ കടി ഏറ്റതിനെ തുടര്‍ന്നു ഇദ്ദേഹത്തിന്റെ രക്തത്തിൽ വിഷബാധ ഉണ്ടായി. ഇയാള്‍ നാലാഴ്ചയോളം ഇയാൾ അബോധാവസ്ഥയിൽ കിടക്കേണ്ടി വന്നത്. ആന്തരിക അവയവങ്ങളായ കരൾ വൃക്ക ശ്വാസകോശം എന്നിവയെ ഈ വിഷം ദോഷകരമായി ബാധിച്ചു. ജീവന് പോലും ഭീഷണിയായി ഇത് മാറി. കൊതുക് കടി ഏറ്റതിനു ശേഷം ഇദ്ദേഹത്തിന് പനി കലശലായി. ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത സ്ഥിതിയായി. ദിവസങ്ങളോളമാണ് ഇദ്ദേഹം ജീവന് വേണ്ടി മല്ലിട്ടത്.
ടൈഗർ കൊതുക് എന്ന പേരില്‍ അറിയപ്പെടുന്ന അപൂർവ്വയിനം കൊതുകാണ് ഇദ്ദേഹത്തെ കടിച്ചത്. കാട്ടു കൊതുക് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഈ കൊതുകളുടെ കാലിൽ കറുപ്പും വെളുപ്പും നിറത്തിലുള്ള ധാരാളം വരകൾ ഉണ്ട്. അതുകൊണ്ടാണ് ഇതിനെ ടൈഗർ കൊതുക് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ കൊതുകിലൂടെ ചിക്കൻ ഗൂനീയ, മഞ്ഞപ്പനി , ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകൾ മനുഷ്യ ശരീരത്തിൽ എത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു . വളരെ അപകടകാരിയാണ് ഈ കൊതുകുകൾ. ഇപ്പോൾ ഏഷ്യൻ വൻകരകളിലും ഈ കൊതുകുകള്‍ വളരെ വ്യാപകമായി പെരുകുന്നുണ്ട്. അതുകൊണ്ടുതന്നെ കൊതുക് കടിയെ ഒരിക്കലും അത്ര നിസ്സാരമായി കാണരുത്.