എലിയെ മുക്കിക്കൊന്നു; യുവാവിനെതിരെ കേസെടുത്ത് യുപി പോലീസ്

എലിയെ മുക്കുന്നതിന്റെ പേരിൽ യുവാവിനെതിരെ കേസെടുത്തു എന്നു പറഞ്ഞാല്‍ വിശ്വസ്സികുമോ,സംഭവം സത്യമാണ് .  ഉത്തര്‍ പ്രദേശിലാണ് ഈ സംഭവം നടന്നത്.   യുപി പോലീസാണ് എലിയെ മുക്കി കൊന്നതിന്റെ പേരിലാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എലിയെ കല്ലു കൊണ്ട് കെട്ടിയതിനു ശേഷം അഴുക്ക് ചാലിൽ മുക്കിക്കൊന്നു എന്ന കുറ്റത്തിനാണ്  മനോജ് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തത്. സംഭവം നടന്നത് ഉത്തർപ്രദേശിലെ ബുദുവാനിലാണ്. ഒരു മൃഗസ്നേഹി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂ പീ  പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മനോജിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

rat killer
എലിയെ മുക്കിക്കൊന്നു; യുവാവിനെതിരെ കേസെടുത്ത് യുപി പോലീസ് 1

  എലിയെ മുക്കിക്കൊല്ലുന്നത് തടയുന്നതിന് വേണ്ടി സാമൂഹിക  പ്രവർത്തകരായ വികേന്ദ്ര ശർമ ശ്രമിച്ചു എങ്കിലും മനോജ് അതിന് തയ്യാറായില്ല. ഇതോടെ എലിയെ മുക്കിക്കൊല്ലുന്ന ദൃശ്യങ്ങൾ വികേന്ദ്ര ശർമ്മ തന്റെ മൊബൈല്‍ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ്  പോലീസിൽ പരാതി നൽകിയത്. അതേസമയം എലി മൃഗങ്ങളുടെ ഗണത്തിൽ ഉൾപ്പെടുമോ എന്ന കാര്യത്തിൽ പോലീസിന് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ജില്ലയിലെ വെറ്റ്നറി  ഓഫീസർ ഇതില്‍ വ്യക്തത വരുത്തി. തുടർന്നാണ് മനോജിനെതിരെ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തിയത്. മനോജിനെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുക ആയിരുന്നു.

 അതേസമയം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചത്ത എലിയെ പ്രദേശത്ത് തന്നെയുള്ള ഒരു മൃഗാശുപത്രിയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു എങ്കിലും അവർ  അതിനു തയ്യാറായില്ല. ഇതോടെ എലിയെ ബറേലിയിലുള്ള ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുക ആയിരുന്നു. ഇത്തരം ഒരു സംഭവം രാജ്യത്ത് ആദ്യമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button