കാമുകനെ പരിപാലിക്കാൻ സമയം തികയുന്നില്ല; അധ്യാപക ജോലി ഉപേക്ഷിച്ച് യുവതി; പാശ്ചാത്യലോകത്ത് ട്രെൻഡിങ് ആയി ‘സ്റ്റേ @ഹോം ഗേൾഫ്രണ്ട്’
വീട്ടിലെ ജോലി മാത്രം ചെയ്തു ഒതുങ്ങി കൂടേണ്ടവർ അല്ല സ്ത്രീകൾ. അവർക്കും അവരുടെതായ പാഷനും കരിയറുമൊക്കെയുണ്ട്. പുരുഷനെപ്പോലെ തന്നെ തുല്യമായ അവകാശവും സ്വാതന്ത്ര്യവും സ്ത്രീകൾക്കുമുണ്ട്. അത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ജീവിതരീതി പാശ്ചാത്യ നാടുകളിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നു. സ്റ്റേറ്റ് അറ്റ് ഹോം ഗേൾ ഫ്രണ്ട് എന്നാണ് ഈ ജീവിതരീതിയുടെ പേര്. ഇപ്പോള്‍ നിരവധി പേരാണ് ഈ പുതിയ ജീവിതരീതി തിരഞ്ഞെടുക്കുന്നതാണ്. ഈ ജീവിത രീതി കൊണ്ട് അർത്ഥമാക്കുന്നത് മറ്റു ജോലികൾക്കൊന്നും പോകാതെ പങ്കാളിയുടെ ചെലവിൽ ഉണ്ടും ഉറങ്ങിയും കഴിയുക എന്നതാണ്. പങ്കാളിയെ ശുശ്രൂഷിക്കുന്നതും വീട് വൃത്തിയാക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതുമൊക്കെ ഈ ജീവിതരീതിയുടെ ഭാഗമാണ്.
ഇത്തരത്തിലുള്ള ജീവിതരീതി തിരഞ്ഞെടുത്ത യുവതിയെ കുറിച്ചുള്ള ഒരു വാർത്ത കഴിഞ്ഞ ദിവസം സമൂഹത്തിലൂടെ പുറത്തു വരികയുണ്ടായി. 28 കാരിയായ സമ്മർ ഫോക്കസ്എന്ന ബ്രിട്ടീഷ് യുവതിയാണ് കഥയിലെ നായിക. ഇവർ തന്റെ കാമുകനെ പരിപാലിക്കുന്നതിന് വേണ്ടി അധ്യാപക ജോലി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.
ഇവര്‍ പങ്കാളി ആക്കിയിരിക്കുന്നത് നാട്ടിലെ ഒരു വലിയ കോടീശ്വരനായ ബിഗ് ക്രിസ് എന്നയാളിനെയാണ്. ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത് ഒരു ക്ലബ്ബിൽ വച്ചാണ്. തമ്മില്‍ അടുക്കാനും പ്രണയിക്കാനും അധിക സമയം വേണ്ടിവന്നില്ല. പിന്നീട് ഇവർ തന്റെ ജോലി തന്നെ രാജി വച്ച് കാമുകന്റെ വീട്ടിലേക്ക് താമസം മാറി. ക്രിസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നതും പരിപാലിക്കുന്നതും താനാണെന്നും വീട്ടിലെ മുഴുവൻ ജോലിയും താന്‍ ഒറ്റക്കാണ് ചെയ്യുന്നതെന്നും യുവതി പറയുന്നു. പുതിയ ജീവിത രീതി തിരഞ്ഞെടുത്തതോടെ പണം സമ്പാദിക്കുന്നതിനെ കുറിച്ചുള്ള ഒരു ആശങ്കയും തനിക്കില്ലെന്നും തന്റെ എല്ലാ ചെലവും വഹിക്കുന്നത് കാമുകനായന്നും യുവതി പറയുന്നു. ഇപ്പോൾ നിരവധി യുവതികളാണ് ഈ ജീവിതരീതി പിന്തുടർന്ന് മുന്നോട്ടുവരുന്നത്. സമൂഹമാധ്യമത്തിൽ ഇത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.