ഒരു കുഞ്ഞ് പോലും തിരിച്ചറിയാതെ, മേരി ആൺവേഷം കെട്ടി ജീവിച്ചത് ആറു വർഷത്തോളം; അതും ആണ്‍കുട്ടികളുടെയൊപ്പം; മേരി തന്റെ അസ്തിത്വം വെളിപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണമിതാണ്
കെനിയ നൈവാഷാ സ്വദേശിയായ മേരിയുടെ ജീവിതം സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു. ആറു വർഷത്തോളമാണ് മേരി ആൺകുട്ടികളുടെ അന്വേഷണം കെട്ടി താമസിച്ചത്. ഉണ്ടായിരുന്നവർക്ക് ഒരിക്കൽപോലും തങ്ങളുടെ കൂടെ താമസിക്കുന്നത് ഒരു പെൺകുട്ടിയാണ് എന്ന ഒരു സൂചനയും ആര്‍ക്കും ലഭിച്ചില്ല. വസ്ത്രധാരണവും പെരുമാറ്റവും എല്ലാം ആൺകുട്ടികളെ പോലെ തന്നെ ആയിരുന്നു. തന്‍റെ വീട്ടിലെ പട്ടിണി മാറ്റുന്നതിന് വേണ്ടിയാണ് സ്വന്തം അസ്ഥിത്വം പോലും മറച്ചു വെച്ച് ഇങ്ങനെ കഴിഞ്ഞു കൂടിയതെന്ന് മേരി പറയുന്നു.
മേരിയെ കൂടാതെ വീട്ടിൽ 5 സഹോദരിമാർ കൂടി ഉണ്ട്. പിതാവ് മരണപ്പെടുമ്പോൾ അമ്മ മേരിയുടെ അമ്മ ഗർഭിണി ആയിരുന്നു. ഇതോടെ ഒരു സഹോദരി പഠിത്തം അവസാനിപ്പിച്ച് വീട്ടു ജോലിക്കായി ഇറങ്ങിത്തിരിച്ചു. ഗർഭിണി അയതുകൊണ്ടു തന്നെ മാതാവിന് ജോലിക്ക് പോകാൻ കഴിയാതെയായി. ഇതോടെയാണ് താനും ജോലി ചെയ്യാൻ ഇറങ്ങിത്തിരിച്ചതെന്ന് മേരി പറയുന്നു. ഇതിനായി മേരി നയ്റോബിയിലേക്ക് മേരി ഇറങ്ങിത്തിരിച്ചു.
എന്നാൽ ജോലി തേടി നയ്റോബിലെത്തിയ അവൾ ഒരു കാര്യം തിരിച്ചറിഞ്ഞു. പെൺകുട്ടികൾ ഒരിക്കലും അവിടെ സുരക്ഷിതരല്ല. ഇതോടെ പേരും രൂപവും ഒക്കെ ആൺകുട്ടികളെ പോലെയാക്കി ജീവിതം തുടങ്ങി. പിന്നീടുള്ള കാലങ്ങൾ ആൺകുട്ടികളുടെ ഒപ്പം ആണ് മേരി സമയം ചിലവഴിച്ചത്. ആൺകുട്ടികളുടെ ഒപ്പം താമസിക്കുന്നതുകൊണ്ട് തന്നെ മേരി മയക്കുമരുന്നിനും അടിമയായി. എന്നിട്ടും മേരി ഒരു പെൺകുട്ടിയാണെന്ന് ഒപ്പം ഉണ്ടായിരുന്നവര്‍ ആരും തന്നെ തിരിച്ചറിഞ്ഞില്ല. ആൺകുട്ടികളെ പോലെയായിരുന്നു മേരിയുടെ പെരുമാറ്റവും പ്രവർത്തിയുമെല്ലാം. പിന്നീട് പ്രായപൂർത്തിയായപ്പോൾ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു വരികയായിരുന്നു അവർ.