ചിക്കൻ കറി വിളമ്പിയില്ല; വിവാഹം വേണ്ടെന്ന് വച്ച് വരനും കൂട്ടരും
ചിക്കൻ കറി വിളമ്പാതിരുന്നതിന്റെ പേരിൽ വിവാഹം മുടങ്ങുമോ. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും സംഭവം സത്യമാണ്. അതേ അങ്ങനെ സംഭവിച്ചിരിക്കുന്നത് ഹൈദരാബാദിലാണ് . ഹൈദരാബാദിലെ ഷാപ്പൂർ നഗറിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ജഗഗിരി ഗുട്ട സ്വദേശിയായ വരനും കുത്ബുല്ലാപ്പൂർ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് ചിക്കൻ കറി വിളമ്പാത്തത്തിന്റെ പേരില്‍ പിണങ്ങി പിരിഞ്ഞത്. വിവാഹത്തിനോട് അനുബന്ധിച്ച് ഷാപ്പൂർ നഗറിലുള്ള ഒരു ഓഡിറ്റോറിയത്തിൽ വച്ചാണ് അത്താഴം നൽകാൻ നിശ്ചയിച്ചിരുന്നത്. വധുവും വരനും ബീഹാറിൽ നിന്നുള്ള മാർവാടി കുടുംബത്തിൽ നിന്നും ഉള്ളവരാണ്. അതുകൊണ്ടുതന്നെ വെജിറ്റൽ ഭക്ഷണം ആയിരുന്നു വിവാഹത്തിന് തയ്യാറാക്കിയിരുന്നത് . എന്നാൽ വിരുന്നിൽ പങ്കെടുത്ത വരന്റെ സുഹൃത്തുക്കൾ കോഴിയിറച്ചി ഭക്ഷണത്തിന്റെ ഒപ്പം വിളംബത്തത്തിന്റെ പേരിൽ വിളമ്പുകാരുമായി തർക്കം ഉണ്ടായി. തുടർന്ന് അവർ ഭക്ഷണം കഴിക്കാതെ മടങ്ങിപ്പോയി .
ഈ സംഭവത്തിന്റെ പേരിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ സംസാരമായി, സംസാരം തർക്കവും വഴക്കും ആയി മാറി. തുടർന്ന് വിവാഹം മുടങ്ങുക ആയിരുന്നു . ഇതോടെ വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി . രണ്ടു വീട്ടുകാരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കൗൺസിലിംഗ് നടത്തി. ഒടുവിൽ മുടങ്ങിപ്പോയ വിവാഹം മറ്റൊരു ദിവസം നടത്താമെന്ന ഉറപ്പിൻമേൽ ഇരുവരും മടങ്ങി പോവുകയായിരുന്നു. നേരത്തെയും ഇത്തരത്തിൽ ഭക്ഷണത്തിന്റെ പേരിൽ വിവാഹം മുടങ്ങിയ വാർത്ത സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട് . ഒഡീഷയിൽ നിന്നുമാണ് ഇത്തരത്തിൽ വിവാഹ സൽക്കാരത്തിന് നൽകിയ വിഭവങ്ങളുടെ ഒപ്പം മട്ടൻ വിളമ്പിയില്ല എന്ന് ആരോപിച്ച് വിവാഹം മുടങ്ങിയത്.