ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്; ഭൂമിയിൽ ഇത്തരത്തിലുള്ള ബന്ധങ്ങളുമുണ്ട്; സാനിയ ഷുഹൈബിനെ ഉപേക്ഷിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ആരോപണ വിധേയയായ പാക്ക് നടി

പ്രമുഖ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ  മുൻ ക്രിക്കറ്റ് ക്യാപ്റ്റനായ ശുഹൈബ് മാലിക്കും വിവാഹമോചിതരായി എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമത്തിൽ വ്യാപകമാണ്. രണ്ടാളും നിലവിൽ ദുബായിലാണ് ഉള്ളതെങ്കിലും ഒരുമിച്ചല്ല താമസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാനിലെ അറിയപ്പെടുന്ന ചലച്ചിത്രതാരവും മോഡലുമായ ആയിഷ ഉമറും ഷുഹൈബ് മാലിക്കും തമ്മിലുള്ള ബന്ധമാണ് ശുഹൈബിന്റെയും സാനിയയുടെയും കുടുംബ ജീവിതം തകർത്തത് എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഷുഹൈബും ആയിഷയും ഡേറ്റിങ്ങിൽ ആണെന്നും ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതെന്നും പറയപ്പെടുന്നു. ഷുഹൈബും ആയിഷയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് പുറത്തു വന്നതിനുശേഷമാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ് ആയിഷ.

SANIYA MIRSA 3
ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്; ഭൂമിയിൽ ഇത്തരത്തിലുള്ള ബന്ധങ്ങളുമുണ്ട്; സാനിയ ഷുഹൈബിനെ ഉപേക്ഷിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ആരോപണ വിധേയയായ പാക്ക് നടി 1

ശുഹൈബ് മാലിക് മായുള്ള വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഇതിന് ആയിഷ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. താൻ ശുഹൈബ് മാലിക്കിനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്നും അദ്ദേഹം വിവാഹിതനും ഭാര്യയും കുട്ടിയുമായി സന്തുഷ്ട ജീവിതമാണ് നയിക്കുന്നതെന്നും ആയിഷ പറഞ്ഞു. താൻ ശുഐബിനെയും സാനിയയെയും വളരെയധികം ബഹുമാനിക്കുന്നു. തങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പരസ്പരം എന്തും പറയാനുള്ള സൗഹൃദം തനിക്കും ശുഹൈബിനും ഇടയിലുണ്ട്. ശുഹൈബിനോട് വലിയ ബഹുമാനം ആണുള്ളത്. ഈ ലോകത്ത് ഇത്തരത്തിലുള്ള ധാരാളം ബന്ധങ്ങൾ ഉണ്ടെന്നും ആയിഷ ചൂണ്ടിക്കാട്ടി.

ഇതോടെ ആയിഷയും ഷുഹൈബിനെ തള്ളിപ്പറഞ്ഞു എന്ന തരത്തിലാണ് പ്രചരണം. പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ആയിഷ. ശുഹൈബും ആയിഷയും ഒന്നിച്ച് വളരെ ബോൾഡ് ആയ ഒരു ഫോട്ടോഷൂട്ട് ചിത്രീകരിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാല്‍ താനും ശുഹൈബും തമ്മിൽ അത്തരത്തിലുള്ള  ഒരു ബന്ധവും  ഇല്ലന്ന് ആയിഷ തന്നെ തുറന്നു പറഞ്ഞതോടെ പുതിയൊരു തലത്തിലേക്ക് ഈ വിഷയം എത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button