അപകടത്തിൽപ്പെട്ട് ഓർമ്മ നഷ്ടപ്പെട്ടു; ആകെ ഓർമ്മയുള്ളത് കാമുകിയെ മാത്രം; 58 കാരൻ കാമുകിയോട് വീണ്ടും വിവാഹാഭ്യർത്ഥന നടത്തി; സംഭവം ഇങ്ങനെ
ഓർമ്മശക്തിക്ക് മനുഷ്യ ജീവിതത്തിൽ വലിയ പ്രാധാന്യമാണുള്ളത്. മനുഷ്യ മനസ്സുകളെ തമ്മിൽ ചേർത്തു നിർത്തുന്നത് ഇന്നലെകളെ കുറിച്ചുള്ള ഓർമ്മകളാണ്. ഓർമ്മകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ പെട്ടെന്നൊരു ദിവസം പ്രിയപ്പെട്ട എല്ലാം മറന്നു പോയാലോ. എന്ത് ചെയ്യും. അത്തരമൊരു സംഭവത്തെക്കുറിച്ചുള്ള വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
ഒരു അപകടത്തെ തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട 58 കാരനാണ് പുതിയ ജീവിതത്തിലേക്ക് പിച്ച വയ്ക്കുന്നത്. ഇദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവാണ്. പക്ഷേ അപകടത്തിനുശേഷം അതൊന്നും അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇല്ല. എന്നാൽ കാമുകിയെ മാത്രം അദ്ദേഹം മറന്നിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മയിൽ ആകെ ഉണ്ടായിരുന്നത് ഭാര്യയുടെ ഒപ്പം വിവാഹത്തിന് മുമ്പ് പ്രണയിച്ച് നടന്നതിനെ കുറിച്ചുള്ള നിമിഷങ്ങൾ മാത്രമാണ്. എന്നാൽ പ്രണയിച്ചതിനു ശേഷം വിവാഹം കഴിച്ചതും ആ ബന്ധത്തിൽ രണ്ട് കുട്ടികൾ ജനിച്ചതുമൊന്നും അദ്ദേഹത്തിന്റെ ഓർമ്മയിൽ വന്നില്ല. ഇരുവരും ഒരുമിച്ചുള്ള 29 വർഷത്തെ ദാമ്പത്യം അദ്ദേഹം പാടെ മറന്നു. ഇതോടെ ഭാര്യയോട് അദ്ദേഹം വീണ്ടും വിവാഹ അഭ്യർത്ഥന നടത്തി.
വളരെ വർഷങ്ങൾ പ്രണയിച്ചു നടന്നതിനു ശേഷം ആണ് ആൻഡ്രൂം അക്കൻസിയും ക്രിസ്റ്റിയും വിവാഹം കഴിക്കുന്നത്. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആയിരുന്നു ഇരുവരുടെയും. കഴിഞ്ഞ വർഷമാണ് അപ്രതീക്ഷിതമായ ഒരു ദുരന്തം ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ മെക്കൻസി യുടെ നില അതീവ ഗുരുതരമായിരുന്നു. മൂന്നുമാസത്തിനു ശേഷമാണ് ഇദ്ദേഹം കണ്ണ് തുറന്നത് . പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മയുടെ പകുതിയും മറഞ്ഞു പോയിരുന്നു. അദ്ദേഹത്തിന് ആകെ ഓർമ്മയുള്ളത് ക്രിസ്റ്റിയെ മാത്രമായിരുന്നു. ഓർമ്മയിൽ ക്രിസ്റ്റി അദ്ദേഹത്തിന്റെ കാമുകിയായിരുന്നു. ആൻഡ്രൂ ക്രിസ്റ്റിയോട് പറഞ്ഞതെല്ലാം പഴയ കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കളും ഓർമ്മയുടെ ഒരു കോണിൽ പോലും ഉണ്ടായിരുന്നില്ല. ശാരീരിക ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഓർമ്മ പഴയപടി തന്നെ തുടർന്നു. ഇതിനിടെ ഒരിക്കൽ ആൻഡ്രൂ ക്രിസ്റ്റിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചു. ഒരേ സ്മയം സന്തോഷവും സങ്കടവും നിറഞ്ഞ മുഹൂർത്തം ആയിരുന്നു അത്. വിവാഹം കഴിഞ്ഞ് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വിവാഹം കഴിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് അവർ.