ഇത് രാജ്യത്തിനാകെ അപമാനകരം; ലൈവ് സ്ട്രീമിങ്ങിനെ ദക്ഷിണകൊറിയൻ യുവതിയോട് മോശമായി പെരുമാറി യുവാക്കൾ

നാട് സന്ദർശിക്കാൻ എത്തുന്നവരോട് അവിടുത്തുകാർ പെരുമാറുന്ന രീതിയിൽ നിന്നാണ് ആ നാട്ടുകാരുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണ മറ്റുള്ളവർക്ക് ലഭിക്കുന്നത്.  വിരുന്നുകാരനെ ദേവനായി കണ്ട് ബഹുമാനിക്കണം എന്നാണ് നമ്മുടെ സംസ്കാരം. പക്ഷേ നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ സന്ദർശനത്തിന് എത്തുന്നവർക്ക് പലപ്പോഴും അത്ര നല്ല അനുഭവങ്ങൾ അല്ല ലഭിക്കുന്നത്. എല്ലാവരും ഒരുപോലെ മോശമായി പെരുമാറണമെന്നില്ല, ചിലരുടെ പ്രവർത്തി ആ സമൂഹത്തെ മൊത്തത്തിൽ മോശമായി ബാധിക്കും.

KOREAN LADY ABUSED 1
ഇത് രാജ്യത്തിനാകെ അപമാനകരം; ലൈവ് സ്ട്രീമിങ്ങിനെ ദക്ഷിണകൊറിയൻ യുവതിയോട് മോശമായി പെരുമാറി യുവാക്കൾ 1

കഴിഞ്ഞ ദിവസം മുംബൈയിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ദക്ഷിണകൊറിയൻ യൂട്യൂബര്‍ ആയ യുവതിയോട് രണ്ട് യുവാക്കൾ മോശമായി പെരുമാറി. ബുധനാഴ്ച രാത്രി എട്ടു മണിക്ക് മുംബൈയിൽ സബർമൻ ഖാൻ പ്രദേശത്ത് വച്ചാണ് ദക്ഷിണ കൊറിയൻ യുവതിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.

ദക്ഷിണകൊറിയയിൽ നിന്നുള്ള 24 കാരി ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെയാണ് ഒരു യുവാവ് ഇവരോട് മോശമായി പെരുമാറിയത്. അയാളുടെ ഒപ്പം ചെല്ലാൻ നിർബന്ധിക്കുകയും കൈയിൽ പിടിച്ചു വലിക്കുകയും ചെയ്ത ഇയാള്‍ പിന്നീട് യുവതിയെ ബലമായി കടന്നു പിടിച്ച് ചുംബിക്കുകയും ചെയ്തു. വളരെ വിദക്തമായി youtuber അവിടെ നിന്നും മാറിയെങ്കിലും മറ്റൊരു സുഹൃത്തുമായി ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ശല്യം ചെയ്യുന്നത് തുടർന്നു. അപ്പോള്‍ നിരവധി പേര്‍ സംഭവം ലൈവായി കാണുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമത്തിൽ കടുത്ത  ഉയർന്നു. ഇതോടെ മുംബൈ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതികളെ അധികം വൈകാതെ തന്നെ പോലീസ് പിടികൂടി. മോബിൻ ചന്ദ്ര മുഹമ്മദ് ഷെയ്ക്ക്, മുഹമ്മദ് നക്കീബ് സദലം അൻസാരി എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവം രാജ്യത്തിന് തന്നെ വലിയ നാണക്കേടായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button