എന്തിനായിരുന്നു ആ എട്ടാംക്ലാസുകാരൻ സ്വന്തം വീട്ടിൽ ഇത്തരം കാര്യങ്ങൾ ചെയ്തത്; കൊല്ലത്തെ വീട്ടില്‍ നടന്ന വിചിത്രമായ സംഭവങ്ങള്‍ക്ക് പിന്നിലെ കാരണം ഇതാണ്
ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്തെ ഒരു വീട്ടിൽ സംഭവിച്ച വിചിത്രമായ കാര്യങ്ങൾ കേരളം മുഴുവൻ ഏറെ അത്ഭുതത്തോടെയാണ് കേട്ടത്. വാട്സാപ്പിൽ സന്ദേശം വന്നതിനു ശേഷം അതിൽ പറയുന്ന കാര്യങ്ങൾ എല്ലാം വീട്ടിൽ സംഭവിക്കുന്നു. വീട്ടിൽ സംസാരിക്കുന്ന കാര്യങ്ങൾ പോലും വാട്സാപ്പിലേക്ക് മെസ്സേജ് വരുന്നു. ഇത് ഏവരെയും വല്ലാതെ ഭയപ്പെടുത്തി.
സജിതയുടെ വാട്സാപ്പിലേക്കാണ് ഇത്തരത്തിൽ സന്ദേശം വന്നു കൊണ്ടിരുന്നത്. ഭർത്താവാണ് ഇതിന് പിന്നിൽ എന്നായിരുന്നു സജിത ആദ്യം പോലീസിനോട് പറഞ്ഞത്. പക്ഷേ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചത് വീട്ടിലെ തന്നെ എട്ടാം ക്ലാസുകാരൻ ആണെന്ന് കണ്ടെത്തി. എന്തുകൊണ്ടാണ് ആ എട്ടാം ക്ലാസുകാരൻ ഇത്തരമൊരു പ്രവർത്തി ചെയ്യാൻ ഇടയായ കാരണം.
അമ്മയുടെ ഫോൺ ഉപയോഗിച്ച് എട്ടാം ക്ലാസുകാരനായിരുന്നു സജിതയ്ക്ക് വാട്സാപ്പിലേക്ക് മെസ്സേജ് അയച്ചിരുന്നത്. ഇവരുടെ അമ്മയ്ക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയില്ലായിരുന്നു. ഈ ഫോണിൽ നിന്നാണ് ഫോണിലേക്ക് നിരന്തരം മെസ്സേജുകൾ വരുന്നത്. ഹാളിൽ ഇരുന്ന കുട്ടി തന്നെയാണ് വസ്ത്രത്തിന്‍റെ നിറത്തെ കുറിച്ചും മറ്റും മെസ്സേജ് അയച്ചു കൊണ്ടിരുന്നത്. സജിതയുടെ മുറിയിലെ ഫാൻ നിയന്ത്രിക്കുന്ന ബ്രേക്കർ ഹാളിൽ ഉണ്ട്. ഇവിടെ നിന്നാണ് കുട്ടി ഈ ഫാൻ ഓണാക്കുകയും ഓഫാക്കുകയും ചെയ്തിരുന്നത്.
കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മറ്റ് 2 സ്മാർട്ട് ഫോണിന്റെ സെർച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോൾ ബ്ലാക്ക് മാജിക്, ഹിഡൻ ക്യാമറ എന്ന് തുടങ്ങി പല കാര്യങ്ങളെയും കുറച്ച് തിരഞ്ഞതായി കണ്ടെത്തി. ഇതുകൂടി പരീക്ഷിക്കാൻ പ്ലാൻ ഉണ്ടായിരുന്നു എന്ന് കുട്ടി പോലീസിനോട് സമ്മതിച്ചു. ഇവരുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് ഇവരുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. പക്ഷേ ഇയാൾ ഇടയ്ക്കിടെ കുട്ടികളെ കാണുന്നതിനും മറ്റുമായി ഈ വീട്ടിലേക്ക് വരുമായിരുന്നു. ഇയാൾ വരുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും അയാളാണ് ഇത് ചെയ്തതെന്ന് വരുത്തി തീർക്കാനും വേണ്ടിയാണ് ഇങ്ങനെയൊക്കെ പ്രവർത്തിച്ചത് എന്നാണ് കുട്ടി പറയുന്നത്. എന്നാൽ മെസ്സേജിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഒരിക്കലും ഒരു 14 വയസ്സുകാരന് യോജിച്ചത് ആയിരുന്നില്ലെന്ന് പോലീസ് പറയുന്നു.