ഭാര്യയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് 1.90 കോടിയുടെ ഇൻഷുറൻസ് എടുപ്പിച്ചു; സ്നേഹം നടിച്ച് അമ്പലത്തില്‍ അയച്ചു; പിന്നീട് ഭർത്താവും സുഹൃത്തുക്കളും ചെയ്തത്

ഇൻഷുറൻസ് തട്ടിയെടുക്കുന്നതിനു വേണ്ടി ഒരു ഭർത്താവ് ചെയ്തത് ഒരിയ്ക്കലും ആരും ചെയ്യാന്‍ പാടില്ലാത്തത്. എല്ലാം വളരെ വിദഗ്ദമായി പ്ലാന്‍ ചെയ്തതിന് ശേഷം ഭാര്യയെ വാഹനം ഇടുപ്പിച്ച് കൊലപ്പെടുത്തുക അയിരുന്നു ഇയാൾ. സംഭവം നടന്നത് രാജസ്ഥാനിലാണ്. ബൈക്കിൽ പോവുക ആയിരുന്ന യുവതിയെ എസ്‌ യു വി കൊണ്ട് ഇടിച്ചാണ് കൊലപാതകം നടത്തിയത്. ഒരു സാധാരണ വാഹന അകടമാക്കി തീർക്കാനായിരുന്നു മഹേഷ് ചന്ത് എന്നയാളിന്റെ ശ്രമം. എന്നാൽ അപകടത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.

wife killed 2
ഭാര്യയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് 1.90 കോടിയുടെ ഇൻഷുറൻസ് എടുപ്പിച്ചു; സ്നേഹം നടിച്ച് അമ്പലത്തില്‍ അയച്ചു; പിന്നീട് ഭർത്താവും സുഹൃത്തുക്കളും ചെയ്തത് 1

 സംഭവം നടന്നത് ഒക്ടോബർ അഞ്ചിനാണ്. മഹേഷ് പറഞ്ഞതനുസരിച്ചാണ് ഭാര്യ ഷാലുവും ബന്ധു രാജുവും കൂടി ക്ഷേത്രത്തിലേക്ക് പോകുന്നത്. അപ്പോഴാണ് പാഞ്ഞ് വന്ന ഒരു എസ്‌ യു വി ഇവരെ ഇടിച്ചു തെറിപ്പിച്ചത്. ശാലു സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ബന്ധുവായ രാജു ചികിത്സ നടക്കുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.

ഒരു സാധാരണ അപകട മരണം എന്ന നിലയിലായിരുന്നു ആദ്യം ഈ അന്വേഷണം മുന്നോട്ടു പോയത്. എന്നാൽ പിന്നീടാണ് ഇത് ഒരു കൊലപാതകം ആണെന്ന് പോലീസിന് സംശയം തോന്നിയത്. മഹേഷ് ചന്ദ് ക്രിമിനൽ പശ്ചാത്തലമുള്ള മുകേഷ് സിംഗ് എന്നയാളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത് എന്ന് പിന്നീട് പോലീസ് കണ്ടെത്തുകയുണ്ടായി. കൊലപാതകം നടത്തുന്നതിന് വേണ്ടി മുകേഷിന് 5 ലക്ഷം രൂപ മുന്‍കൂര്‍   ആയി നൽകുകയും ചെയ്തു. ഭാര്യയെ കൊലപ്പെടുത്തി പണം സ്വന്തമാക്കാൻ വേണ്ടിയാണ് ഷാലുവിന്റെ പേരിൽ ഇയാൾ 40 വർഷത്തെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഒരു പോളിസി എടുത്തത്. വന്‍ തുക ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്ന ഒരു പോളിസി ആയിരുന്നു ഇത് . ഭാര്യയെ വളരെ വിദഗ്ദമായി കൊലപ്പെടുത്തി പണം തട്ടാന്‍ ആയിരുന്നു ഇയാളുടെ പദ്ധതി. പോലീസിന്റെ വിശദമായ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.   

Leave a Reply

Your email address will not be published. Required fields are marked *

Back to top button