മുലപ്പാലിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം; ഇത് വിരല്‍ ചൂണ്ടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക്; ഞെട്ടൽ മാറാതെ ശാസ്ത്രലോകം
ഒരു മായവും ചേർക്കാത്തതാണ് അമ്മയുടെ മുലപ്പാൽ. ഏറ്റവും പരിശുദ്ധമായ ആഹാര പദാർത്ഥം ആണ് മുലപ്പാല്‍ എന്നാണ് കരുതിപ്പോരുന്നത്. എന്നാൽ മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞന്മാർ.
അടുത്തിടെ റോമില്‍ നടന്ന ഒരു പഠനത്തിലാണ് മുലപ്പാലിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. പ്രസവിച്ച് ഒരാഴ്ച മാത്രം ആയ 34 അമ്മമാരിൽ നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. റോമിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്.ഏഴോളം വ്യത്യസ്തയിനം പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമാണ് മുലപ്പാലിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മുലപ്പാലില്‍ പ്രധാനമായി അടങ്ങിയിട്ടുള്ളത് പൊളീ പ്രൊപ്പിലിൻ, പൊളീ എത്തിലിന്‍, പിവിസി എന്നിവയുടെ അംശമാണ് .
പ്ലാസ്റ്റിക്കിൽ നിന്നും വിഘടിച്ചെടുക്കുന്ന പദാർത്ഥങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ എന്ന പേരിൽ അറിയപ്പെടുന്നത്. അമ്മയുടെ മുലപ്പാലിൽ ഇതിന്റെ അംശം കണ്ടെത്തിയത് കുട്ടികളുടെ ആരോഗ്യത്തിന് തന്നെ വലിയ ഭീഷണിയായി മാറിയേക്കാം എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇന്ന് നമുക്ക് ചുറ്റും മൈക്രോ പ്ലാസ്റ്റിക്കിന്റെ വലിയ തോതിലുള്ള വ്യാപനം ഉണ്ടായിട്ടുണ്ട്. എന്തിനേറെപ്പറയുന്നു സമുദ്ര ജീവികളിലും ജലത്തിലും മണ്ണിലും ഉൾപ്പെടെ പ്ലാസ്റ്റിക്കിന്റെ അംശം സർവ്വസാധാരണമാണ്.
അതുകൊണ്ടുതന്നെ ഗർഭകാലത്തും കുട്ടിക്ക് മുലയൂട്ടുന്ന സമയത്തും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്ന ഒരേയൊരു പ്രതിവിധി. അതുപോലെതന്നെ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും പ്ലാസ്റ്റിക്കിൽ പാക്ക് ചെയ്യുന്നത് ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.
ഒരു മായവും ചേർക്കാത്തതാണ് അമ്മയുടെ മുലപ്പാൽ. ഏറ്റവും പരിശുദ്ധമായ ആഹാര പദാർത്ഥം ആണ് മുലപ്പാല്‍ എന്നാണ് കരുതിപ്പോരുന്നത്. എന്നാൽ മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞന്മാർ. അടുത്തിടെ റോമില്‍ നടന്ന ഒരു പഠനത്തിലാണ് മുലപ്പാലിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.
പ്രസവിച്ച് ഒരാഴ്ച മാത്രം ആയ 34 അമ്മമാരിൽ നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. റോമിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഏഴോളം വ്യത്യസ്തയിനം പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമാണ് മുലപ്പാലിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മുലപ്പാലില്‍ പ്രധാനമായി അടങ്ങിയിട്ടുള്ളത് പൊളീ പ്രൊപ്പിലിൻ, പൊളീ എത്തിലിന്‍, പിവിസി എന്നിവയുടെ അംശമാണ് .
പ്ലാസ്റ്റിക്കിൽ നിന്നും വിഘടിച്ചെടുക്കുന്ന പദാർത്ഥങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ എന്ന പേരിൽ അറിയപ്പെടുന്നത്. അമ്മയുടെ മുലപ്പാലിൽ ഇതിന്റെ അംശം കണ്ടെത്തിയത് കുട്ടികളുടെ ആരോഗ്യത്തിന് തന്നെ വലിയ ഭീഷണിയായി മാറിയേക്കാം എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇന്ന് നമുക്ക് ചുറ്റും മൈക്രോ പ്ലാസ്റ്റിക്കിന്റെ വലിയ തോതിലുള്ള വ്യാപനം ഉണ്ടായിട്ടുണ്ട്. എന്തിനേറെപ്പറയുന്നു സമുദ്ര ജീവികളിലും ജലത്തിലും മണ്ണിലും ഉൾപ്പെടെ പ്ലാസ്റ്റിക്കിന്റെ അംശം സർവ്വസാധാരണമാണ്. അതുകൊണ്ടുതന്നെ ഗർഭകാലത്തും കുട്ടിക്ക് മുലയൂട്ടുന്ന സമയത്തും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്ന ഒരേയൊരു പ്രതിവിധി.അതുപോലെതന്നെ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും പ്ലാസ്റ്റിക്കിൽ പാക്ക് ചെയ്യുന്നത് ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.
നിലവിൽ വളരെ കുറഞ്ഞ അളവിലാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം മുലപ്പാലിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഭാവിയിൽ മുലപ്പാൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യത്തിന്റെ അളവ് കൂടുകയാണെങ്കിൽ അത് മനുഷ്യ വംശത്തിന്റെ തന്നെ ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.നിലവിൽ വളരെ കുറഞ്ഞ അളവിലാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം മുലപ്പാലിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഭാവിയിൽ മുലപ്പാൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യത്തിന്റെ അളവ് കൂടുകയാണെങ്കിൽ അത് മനുഷ്യ വംശത്തിന്റെ തന്നെ ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.