സുഹൃത്തുകളുമായി ബെറ്റ് വച്ചു; വിവാഹ വേദിയിൽ വച്ച് വരൻ വധുവിനെ ചുംബിച്ചു; വധു വേദിയിൽ നിന്നും ഇറങ്ങിപ്പോയി; വിവാഹം മുടങ്ങി
വിവാഹ വേദിയിൽ വെച്ച് എല്ലാവരും നോക്കി നിൽക്കെ വരൻ വധുവിനെ ചുംബിച്ചു. ഇത് ഇഷ്ടപ്പെടാതെ യുവതി വിവാഹം ഉപേക്ഷിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ സംഭാലിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ സംഭവം നടന്നത്.
ദമ്പതികൾ രണ്ടു പേരും പരസ്പരം വിവാഹ മാല അണിയച്ചതിന് ശേഷം ആയിരുന്നു വരന്റെ വക ഈ അപ്രതീക്ഷിത ചുംബനം ഉണ്ടായത്. 500 ഓളം അതിഥികളുടെ മുന്നിൽ വെച്ച് വരൻ തന്നെ ചുംബിച്ചു എന്നാണ് യുവതി പറയുന്ന പ്രധാന പരാതി. സുഹൃത്തുക്കളുമായി ഒരു പന്തയം വെച്ചുവെന്നും അത് വിജയിക്കുന്നതിന് വേണ്ടി ആണ് വരന്‍ ഇത്തരത്തില്‍ വേദിയില്‍ വച്ച് വധുവിനെ ചുംബിച്ചത്. എന്നാൽ ഇങ്ങനെ പെരുമാറിയ വരന്റെ സ്വഭാവത്തില്‍ തനിക്ക് സംശയമുണ്ടെന്ന് ബിരുദധാരിയായ വധു പറയുന്നു. പിന്നീട് പോലീസ് ഇടപെട്ട് മധ്യസ്ഥതയ്ക്ക് ശ്രമിച്ചു എങ്കിലും വധു വിവാഹത്തിന് വഴങ്ങാൻ തയ്യാറായില്ല.
സ്റ്റേജിൽ ഇരിക്കുമ്പോൾ പോലും യുവാവ് തന്നെ മോശമായ രീതിയിൽ സ്പർശിച്ചു എങ്കിലും താനത് അവഗണിക്കുകയാണ് ചെയ്തതെന്ന് യുവതി പറയുന്നു. എന്നാൽ പിന്നീട് ഒട്ടും പ്രതീക്ഷിക്കാതെ വരൻ തന്നെ ചുംബിച്ചു. ശരിക്കും ഞെട്ടിപ്പോയി. തന്നെ ബോധപൂർവ്വം അപമാനിക്കുന്നതിന് വേണ്ടിയാണ് അത്തരം ഒരു ശ്രമം വരന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വധു ഉറപ്പിച്ച് പറയുന്നു. തന്റെ അഭിമാനത്തിന് ഒരു വിലയും നൽകാതെ അതിഥികളുടെ മുന്നിൽ വച്ച് മോശമായി പെരുമാറി. പരസ്യമായുള്ള വരന്റെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ ഭാവിയിൽ അയാൾ എങ്ങനെ പ്രവർത്തിക്കും എന്ന് ചിന്തിക്കാൻ പോലും കഴിയില്ല. അതുകൊണ്ടുതന്നെ അയാളുടെ ഒപ്പം ഭാവിജീവിതം വേണ്ട എന്ന് താൻ തീരുമാനിക്കുകയായിരുന്നു എന്നും വധു പോലീസിനോട് വ്യക്തമാക്കി.