ഇതാണ് ഭാഗ്യം; എന്നാലും ഇത് വല്ലാത്ത ഭാഗ്യമായി പോയി; ട്രക്കിൽ ഇന്ധനം നിറയ്ക്കാന്‍ എത്തിയ മധ്യവയസ്കയെ  കാത്തിരുന്ന മഹാഭാഗ്യം എന്താണെന്നറിയുമോ

ഭാഗ്യം പലപ്പോഴും പല രൂപത്തിലും ആണ് തേടിയെത്തുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ഷോപ്പിങ്ങിന് ഇറങ്ങിത്തിരിച്ച ലോറ കീന്‍ എന്ന യുവതിയെ കാത്തിരുന്നത് കോടികളായിരുന്നു. ഇനി ഇവര്‍ക്ക് ക്രിസ്മസും  ന്യൂ ഇയറും അടിച്ചു പൊളിക്കാം. തികച്ചും സാധാരണമായ ഒരു ദിവസം പോലെ കടന്നു പോകേണ്ടിയിരുന്ന ഒരു ദിവസം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം അവരെ തേടിയെത്തുക ആയിരുന്നു.

lottery winner1
ഇതാണ് ഭാഗ്യം; എന്നാലും ഇത് വല്ലാത്ത ഭാഗ്യമായി പോയി; ട്രക്കിൽ ഇന്ധനം നിറയ്ക്കാന്‍ എത്തിയ മധ്യവയസ്കയെ  കാത്തിരുന്ന മഹാഭാഗ്യം എന്താണെന്നറിയുമോ 1

അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്നുള്ള യുവതിക്കാണ് ഇത്തരമൊരു സൌഭാഗം കൈവന്നത്. ഇവരെ തേടി ഭാഗ്യം എത്തിയ രീതി ഏവരെയും അമ്പരപ്പിച്ചു. ഇവർ ഓടിച്ചിരുന്ന ട്രക്കിൽ ഇന്ധനം കുറവായിരുന്നു. അതുകൊണ്ട് തന്നെ വാഹനത്തില്‍ ഇന്ധനം അടിക്കുന്നതിന് വേണ്ടിയാണ് ഇവർ പുറത്തേക്ക് പോയത്. വഴിയിൽ വെച്ച് വളരെ യാദൃശ്ചികമായി ഒരു സ്ക്രാച്ച് ആൻഡ് വിൻ ലോട്ടറി ഇവർ എടുത്തു. ഇതിലൂടെ കോടികളാണ് ഇവരെ തേടിയെത്തിയത്. ഒരു നേരമ്പോക്കിന് വേണ്ടി ടിക്കറ്റ് എടുത്ത ഇവർക്ക് സമ്മാനമായി ലഭിച്ചതാകട്ടെ എട്ടു കോടി 13 ലക്ഷം രൂപയാണ്.

 വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ വളരെ യാദൃശ്ചികമായി കണ്ട സ്ക്രാച്ച് ആൻഡ് വിന്‍ ലോട്ടറി എടുക്കുകയായിരുന്നു ഇവർ. അതും ഒരു രസത്തിനു വേണ്ടി ചെയ്ത കാര്യം. എന്നാൽ ലോട്ടറി സ്ക്രാച്ച് ചെയ്തു നോക്കിയപ്പോൾ ഇവർ കണ്ടത് കോടികളുടെ സമ്മാനം ലഭിച്ച കാര്യമാണ്. ശരിക്കും അമ്പരന്നു പോയിരുന്നു  ലോറാ കീന്‍. ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന ഈ മഹാഭാഗ്യത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. തന്റെ വാഹനത്തില്‍  ഇന്ധനം കുറഞ്ഞതാണ് ഈ മഹാഭാഗ്യത്തിലേക്ക് ഇവരെ നയിച്ചത്. ഒരിക്കലും താൻ ഒരു കോടിപതി ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്ന് ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button